ഏകദിനം കളിക്കാൻ റിങ്കു സിംഗ്; സൂചന നൽകി കെ എൽ രാഹുൽ

താൻ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പറുടെ ജോലിയും ചെയ്യുമെന്ന് രാഹുൽ പറഞ്ഞു.

dot image

ജൊഹന്നാസ്ബെർഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ട്വന്റി 20യിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റിങ്കു സിംഗിനെ ഏകദിന ടീമിലേക്കും പരിഗണിക്കുന്നു. നാളെ നടക്കുന്ന മത്സരത്തിൽ റിങ്കു ഇന്ത്യൻ ജഴ്സിയിൽ ഏകദിന അരങ്ങേറ്റം നടത്തിയേക്കും. മത്സരത്തിന് മുമ്പായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ട്വന്റി 20യിൽ റിങ്കുവിന്റെ പ്രകടനം മികച്ചതായിരുന്നു. ആക്രമണങ്ങൾക്ക് മുതിരാതെ ശാന്തമായാണ് റിങ്കു ട്വന്റി 20 കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും രോഹിതിന്റെ പ്രകടനം മികച്ചതാണ്. തീർച്ചയായും റിങ്കുവിന് ഏകദിന ക്രിക്കറ്റിലും അവസരം ലഭിക്കുമെന്ന് കെ എൽ രാഹുൽ പ്രതികരിച്ചു. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തന്റെ പ്രവർത്തനത്തെ കുറിച്ചും രാഹുൽ വിശദീകരിച്ചു.

'ക്യാപ്റ്റനാക്കണം'; ഗുജറാത്ത് വിടും മുമ്പെ പാണ്ഡ്യ അറിയിച്ചു

താൻ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പറുടെ ജോലിയും ചെയ്യുമെന്ന് രാഹുൽ പറഞ്ഞു. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനും പരിശീലകനും ആവശ്യമായ ഏത് ജോലി ചെയ്യുന്നതും തനിക്ക് സന്തോഷമാണ്. ട്വന്റി 20യിലും തന്റെ രാജ്യത്തിനായി കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുലിനെ കൂടാതെ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ.

dot image
To advertise here,contact us
dot image