
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായക സ്ഥാനത്ത് തിരിച്ചെത്തി ശ്രേയസ് അയ്യർ. പുറം വേദനയെ തുടർന്ന് കഴിഞ്ഞ സീസൺ ശ്രേയസ് അയ്യരിന് നഷ്ടമായിരുന്നു. ഇതോടെ നിതീഷ് റാണയാണ് കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ചത്. ഇത്തവണ നിതീഷ് കൊൽക്കത്തയുടെ ഉപനായകനാകും.
2022ലെ ഐപിഎല്ലിൽ 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യർ കൊൽക്കത്തയിലേക്ക് എത്തിയത്. ആ വർഷം ആറ് ജയവും എട്ട് തോൽവിയുമായണ് അയ്യരിന്റെ കീഴിൽ കൊൽക്കത്തയ്ക്ക് നേടാനായത്. തൊട്ടടുത്ത വർഷം നിതീഷ് റാണയുടെ കീഴിലും അതേ റിസൾട്ടാണ് ആവർത്തിച്ചത്.
വിടവാങ്ങൽ സീരിസിൽ വാർണർ വെടിക്കെട്ട്; പാകിസ്താനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽCongrats Shreyas and Nitish! Leaders ready for battle! @KKRiders
— Gautam Gambhir (@GautamGambhir) December 14, 2023
നിതീഷ് മികച്ച രീതിയിൽ ടീമിനെ നയിച്ചെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. വീണ്ടും നായകനാകുമ്പോൾ നിതീഷ് കൂടെയുള്ളത് ടീമിന് കരുത്ത് പകരുമെന്നും ശ്രേയസ് അയ്യർ വ്യക്തമാക്കി. ഐപിഎൽ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 19നാണ് നടക്കുക. ഷർദുൾ താക്കൂർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ് തുടങ്ങി 12 താരങ്ങളെ കൊൽക്കത്ത ലേലത്തിൽ വെച്ചിട്ടുണ്ട്.