
പോർട്ട് എലിസബത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് 15 ഓവറിൽ 152 റൺസ് വിജയലക്ഷ്യം. ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കാൻ മൂന്ന് പന്ത് മാത്രം ബാക്കി നിൽക്കെ കനത്ത മഴ മത്സരം തടസപ്പെടുത്തി. ഇതോടെ വിജയലക്ഷ്യം പുഃനർനിർണയിച്ച് ദക്ഷിണാഫ്രിക്ക ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും റിങ്കു സിംഗിന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടിത്തന്നത്. റിങ്കു സിംഗ് പുറത്താകാതെ 68 റൺസെടുത്തു. 56 റൺസെടുത്ത് സൂര്യകുമാർ യാദവ് മടങ്ങി.
മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകർത്ത് റിങ്കു സിംഗ്തിലക് വർമ്മ 29 റൺസെടുത്ത് നിർണായക സംഭാവന നൽകി. 17 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനവും അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോർട്സി മൂന്ന് വിക്കറ്റെടുത്തു.