മൂന്ന് പന്ത് ബാക്കി നിൽക്കെ കനത്ത മഴ; റിങ്കുവിനും സൂര്യക്കും അർദ്ധ സെഞ്ചുറി

റിങ്കു സിംഗ് 68 റൺസെടുത്ത് ക്രീസിൽ തുടരുകയാണ്.

മൂന്ന് പന്ത് ബാക്കി നിൽക്കെ കനത്ത മഴ; റിങ്കുവിനും സൂര്യക്കും അർദ്ധ സെഞ്ചുറി
dot image

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കാൻ മൂന്ന് പന്ത് മാത്രം ബാക്കി നിൽക്കെ കനത്ത മഴ മത്സരം തടസപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും റിങ്കു സിംഗിന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടിത്തന്നത്.

മത്സരത്തിന് തൊട്ടുമുമ്പായി മഴ പെയ്തിരുന്നു. പിന്നീട് ടോസ് ലഭിച്ചപ്പോൾ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറിൽ തന്നെ യശസി ജയ്സ്വാളിനെ പൂജ്യനായി പറഞ്ഞയച്ച് ദക്ഷിണാഫ്രിക്ക ഞെട്ടിച്ചു. പിന്നാലെ മറ്റൊരു ഓപ്പണറായി ശുഭ്മാൻ ഗില്ലും സംപൂജ്യനായി മടങ്ങി. തിലക് വർമ്മയും സൂര്യകുമാർ യാദവും സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയത് മികച്ച റൺറേറ്റ് നിലനിർത്താൻ ഇന്ത്യയെ സഹായിച്ചു.

20 പന്തിൽ 29 റൺസെടുത്ത് തിലക് വർമ്മ പുറത്തായി. പിന്നാലെ വന്ന റിങ്കു സിംഗും മികച്ച ക്രിക്കറ്റാണ് പുറത്തെടുത്തത്. നാലാം വിക്കറ്റിൽ ഇരുവരും 70 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 56 റൺസെടുത്ത് സൂര്യകുമാർ യാദവ് മടങ്ങി. ആറാമനായി എത്തിയ ജിതേഷ് ശർമ്മ ഒരു റൺസെടുത്ത് അതിവേഗം മടങ്ങി.

വീണ്ടും മെസ്സി-റോണോ സെന്റർ കിക്ക്; റിയാദിൽ അൽ നസറിനെ നേരിടാൻ ഇന്റർ മയാമി

ഏഴാമനായി രവീന്ദ്ര ജഡേജ എത്തിയാണ് റിങ്കുവിന് പിന്തുണ നൽകിയത്. അർദ്ധ സെഞ്ചുറിയുമായി റിങ്കു ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന ഓവർ എറിയവേ രണ്ടാം പന്തിൽ 19 റൺസുമായി ജഡേജയും മൂന്നാം പന്തിൽ റൺസൊന്നുമെടുക്കാതെ അർഷ്ദീപ് സിംഗും പുറത്തായി. റിങ്കു സിംഗ് 68 റൺസെടുത്ത് ക്രീസിൽ തുടരുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us