പലതവണ പറഞ്ഞുകഴിഞ്ഞു, കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് താനല്ല; സൗരവ് ഗാംഗുലി

ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന് മികച്ചത് നൽകുക എന്നതായിരുന്നു തന്റെ ദൗത്യമെന്നും ഗാംഗുലി വ്യക്തമാക്കി.

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിരാട് കോഹ്ലി രാജിവെച്ചത് കഴിഞ്ഞ വർഷമാണ്. ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തിയാണ് കോഹ്ലി നായകസ്ഥാനം ഉപേക്ഷിച്ചത്. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഏകദിന, ടെസ്റ്റ് ടീം നായകസ്ഥാനവും കോഹ്ലി ഉപേക്ഷിച്ചു. ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷനായിരിക്കെയാണ് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിയുന്നത്.

ടൈം മാഗസിൻ അത്ലറ്റ് ഓഫ് ദ ഇയര് 2023; ലയണല് മെസ്സി

കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നിൽ സൗരവ് ഗാംഗുലിയുടെ നിർബന്ധം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന് വ്യക്തമാക്കുകയാണ് സൗരവ് ഗാംഗുലി. താൻ ഇക്കാര്യം പലതവണ മുമ്പ് പറഞ്ഞിട്ടുണ്ട്. ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് കോഹ്ലി പറഞ്ഞു. എങ്കിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ നായകസ്ഥാനത്ത് നിന്ന് മാറാൻ താൻ നിർദ്ദേശിച്ചതായും ഗാംഗുലി വ്യക്തമാക്കി.

'ആരുമായെങ്കിലും ഡേറ്റിംഗ് നടത്തിയിട്ടുണ്ടോ?' മറുപടി നൽകി പി വി സിന്ധു

മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമ്മ തയ്യാറായിരുന്നില്ല. തന്റെ നിർബന്ധം മൂലമാണ് രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ നായകനായത്. ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന് മികച്ചത് നൽകുക എന്നതായിരുന്നു തന്റെ ദൗത്യമെന്നും ഗാംഗുലി വ്യക്തമാക്കി.

dot image
To advertise here,contact us
dot image