
/sports-new/cricket/2023/12/02/using-kohlis-commitment-and-dedication-to-not-just-add-to-his-strength-but-whatever-it-takes-to-become-a-number-one-sportsman
ഡൽഹി: ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ. വിരാട് കോഹ്ലിയുടെ അർപ്പണബോധം, കഠിനാദ്ധ്വാനം തുടങ്ങിയവയ്ക്കാണ് ലാറയുടെ അഭിനന്ദനം ലഭിച്ചിരിക്കുന്നത്. തനിക്ക് ഒരു മകൻ ഉണ്ടായിരിക്കുകയും അവൻ ഏതെങ്കിലുമൊരു കായിക വിനോദത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നെങ്കിൽ കോഹ്ലിയെ പോലെയാകാൻ താൻ ഉപദേശിക്കുമായിരുന്നുവെന്നും ബ്രയാൻ ലാറ പറഞ്ഞു.
ലോകകപ്പിൽ കോഹ്ലിയുടെ പ്രകടനം മികച്ചതായിരുന്നു. ഫൈനലിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ കോഹ്ലിയുടെ ബാറ്റിംഗ് മികച്ചതായിരുന്നു. കോഹ്ലിയെ പോലെ കഠിനാദ്ധ്വാനം ചെയ്താൽ മികച്ച ഒരു താരത്തിനുമപ്പുറം ലോകത്തിലെ ഒന്നാം നമ്പർ കായിക താരമാകുമെന്നും ലാറ വ്യക്തമാക്കി.
ഇന്ത്യ ലോകകപ്പ് വിജയിക്കാത്തതിനാൽ കോഹ്ലിയുടെ മികച്ച പ്രകടനത്തിൽ കാര്യമില്ലെന്ന് ഒരുകൂട്ടം ആളുകൾ പറയുന്നു. എന്നാൽ ടീമിന്റെ വിജയത്തിൽ ഒരു പ്രധാന ഘടകം വ്യക്തിഗത മികവാണ്. ലോകകപ്പിൽ ഉടനീളം കോഹ്ലി ഇന്ത്യയ്ക്ക് നൽകിയത് അതാണെന്നും ലാറ വ്യക്തമാക്കി.