മഴ വില്ലനായി; ഇന്ത്യ- അയര്ലന്ഡ് മൂന്നാം ട്വന്റി 20 മത്സരം ഉപേക്ഷിച്ചു, പരമ്പര ഇന്ത്യക്ക്

ഇന്ത്യന് നായകന് ജസ്പ്രീത് ബുമ്രയാണ് പരമ്പരയുടെ താരം

dot image

ഡബ്ലിന്: ഇന്ത്യ-അയര്ലന്ഡ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം കനത്ത മഴയെ തുടര്ന്ന് ഉപേക്ഷിച്ചു. ഇന്ത്യന് സമയം വൈകിട്ട് 7.30നായിരുന്നു മൂന്നാം ടി 20 ആരംഭിക്കേണ്ടിയിരുന്നത്. എന്നാല് ടോസിനുള്ള സമയത്തിന് മുന്നേ ഡബ്ലിനില് കനത്ത മഴ പെയ്യുകയായിരുന്നു. ഇതോടെ നേരത്തെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യന് നായകന് ജസ്പ്രീത് ബുമ്രയാണ് പരമ്പരയുടെ താരം.

ആദ്യ മത്സരത്തില് ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്സിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം മത്സരത്തില് 33 റണ്സിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും പരാജയം വഴങ്ങിയ അയര്ലന്ഡിന് ഒരു മത്സരമെങ്കിലും വിജയിച്ച് ആശ്വസിക്കാമെന്ന പ്രതീക്ഷയാണ് മഴ ഇല്ലാതാക്കിയത്.

dot image
To advertise here,contact us
dot image