
ട്വിറ്ററില് ഒരു കോടി ഫോളോവേഴ്സുമായി ഇന്ത്യന് പ്രീമിയര് ലീഗ് ടീം ചെന്നൈ സൂപ്പര് കിംഗ്സ്. ഈ റെക്കോര്ഡിലെത്തുന്ന ആദ്യ ഐപിഎല് ടീമാണ് സിഎസ്കെ. 8.2 മില്ല്യണ് ഫോളോവേഴ്സുമായി മുംബൈ ഇന്ത്യന്സാണ് ചെന്നൈയുടെ തൊട്ടുപിറകിലുള്ളത്. ചരിത്ര നേട്ടം സ്വന്തമാക്കിയതില് ആരാധകര്ക്ക് നന്ദിയറിയിച്ച് ചെന്നൈ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Thanks a 1️⃣0️⃣ for the X-treme Yellove and whistles from all around the world 🫶🏼🥳 #WhistlePodu #Yellove 🦁💛 pic.twitter.com/XaA8FgdhYU
— Chennai Super Kings (@ChennaiIPL) August 17, 2023
റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് 6.8 ദശലക്ഷം ട്വിറ്റര് ഫോളോവേഴ്സുമായി പട്ടികയില് മൂന്നാം സ്ഥാനത്താണുള്ളത്. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് (5.2 ദശലക്ഷം), സണ്റൈസേഴ്സ് ഹൈദരാബാദ് (3.2 ദശലക്ഷം) എന്നീ ടീമുകള് യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. പഞ്ചാബ് കിംഗ്സ് (2.9 ദശലക്ഷം), രാജസ്ഥാന് റോയല്സ് (2.7 ദശലക്ഷം), ഡല്ഹി ക്യാപിറ്റല്സ് (2.5 ദശലക്ഷം), ലഖ്നൗ സൂപ്പര് ജയന്റ്സ് (7,60,000), അവസാനമായി 5,22,000 ഫോളോവേഴ്സുള്ള ഗുജറാത്ത് ടൈറ്റന്സ് എന്നിങ്ങനെയാണ് പട്ടികയില് ബാക്കിയുള്ള ടീമുകള്.
ഐപിഎല് 2023 സീസണില് ധോണിയും സംഘവും അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില് അന്നത്തെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സിനെ അഞ്ച് വിക്കറ്റിന് തോല്പ്പിച്ചായിരുന്നു സിഎസ്കെയുടെ വിജയം. ഇതിന് മുമ്പ് 2010, 2011, 2018, 2021 സീസണുകളിലായിരുന്നു സിഎസ്കെ കപ്പുയര്ത്തിയത്. 2018 സീസണില് രണ്ട് വര്ഷത്തെ വിലക്കിന് ശേഷമുള്ള മടങ്ങിവരവിലായിരുന്നു സിഎസ്കെ ഐപിഎല് കിരീടം ചൂടിയത്.