/sports-new/cricket/2023/08/04/ireland-announced-the-squad-for-t20s-vs-india-paul-stirling-to-lead-15-player-team

അയര്ലന്ഡും റെഡി, പോള് സ്റ്റിര്ലിംഗ് നയിക്കും; ഇന്ത്യക്കെതിരായ ടി 20 ടീമിനെ പ്രഖ്യാപിച്ചു

ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യന് ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു

dot image

ന്യൂഡല്ഹി: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്ലന്ഡ്. 15 അംഗ ടീമിനെ സൂപ്പര് താരം പോള് സ്റ്റിര്ലിംഗ് നയിക്കും. ഓഗസ്റ്റ് 18 മുതല് 23 വരെ അയര്ലന്ഡിലെ മലാഹൈഡിലാണ് മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര അരങ്ങേറുന്നത്. അയര്ലന്ഡ് പര്യടനത്തിനുള്ള, ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യന് ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

2024 ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പ് ടീമിലെ മിക്ക താരങ്ങളെയും ഇന്ത്യയ്ക്കെതിരെയുള്ള സ്ക്വാഡില് അയര്ലന്ഡ് അണിനിരത്തിയിട്ടുണ്ട്. ജൂണില് സിംബാബ്വെയില് വെച്ച് കൈയ്ക്ക് പരിക്കേറ്റ ഗാരെത് ഡെലാനി പരിക്ക് മാറി ടീമില് തിരിച്ചെത്തിയിട്ടുണ്ട്. ഓള്റൗണ്ടര് ഫിയോണ് ഹാന്ഡിനെയും ടീമില് ഉള്പ്പെടുത്തി. ടി 20 ലോകകപ്പിന് യോഗ്യത നേടിയ ശേഷമുള്ള അയര്ലന്ഡിന്റെ ആദ്യ ടി 20 സെക്ഷനാണ് ഇന്ത്യക്കെതിരെയുള്ളത്. അതുകൊണ്ട് തന്നെ അയര്ലന്ഡിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കെതിരെയുള്ള പരമ്പര നിര്ണായകമാണ്.

അയര്ലന്ഡ് ടീം: പോള് സ്റ്റിര്ലിംഗ് (ക്യാപ്റ്റന്), ആന്ഡ്രൂ ബല്ബിര്ണീ, മാര്ക്ക് അഡൈര്, റോസ് അഡൈര്, കര്ട്ടിസ് കാംഫെര്, ഗാരെത് ഡെലാനി, ജോര്ജ് ഡോക്റെല്, ഫിയോണ് ഹാന്ഡ്, ജോഷ് ലിറ്റില്, ബാരി മക്കാര്ത്തി, ഹാരി ടെക്ടര്, ലോറന് ടക്കെര്, തിയോ വാന് വോര്കോം, ബെന് വൈറ്റ്, ക്രൈഗ് യങ്

ഇന്ത്യന് ടീം: ജസ്പ്രീത് ബുമ്ര (ക്യാപ്റ്റന്), റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്, തിലക് വര്മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്, ജിതേശ് ശര്മ്മ, ശിവം ദുബെ, വാഷിംഗ്ടണ് സുന്ദര്, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്ഷ്ദീപ് സിംഗ്, മുകേഷ് കുമാര്, ആവേശ് ഖാന്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us