പുതിയ ഉയരം കുറിച്ച് ഓഹരി വിപണി; ആദ്യമായി 80000 പോയിന്റ് കടന്ന് സെന്സെക്സ്

എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

dot image

മുംബൈ: പുതിയ ഉയരം കുറിച്ച് ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്സെക്സ് ആദ്യമായി 80,000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തിലാണ് സെന്സെക്സ് പുതിയ ഉയരം കുറിച്ചത്. നിഫ്റ്റിയും റെക്കോര്ഡ് ഉയരത്തിലാണ്. നിഫ്റ്റി 24,250 പോയിന്റ് കടന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, അള്ട്രാ ടെക് സിമന്റ് ഓഹരികള് നഷ്ടം നേരിട്ടു. സെന്സെക്സ് 500ലധികം പോയിന്റ് മുന്നേറിയതോടെയാണ് 80000 പോയിന്റ് കടന്നത്.

ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന് വിപണിയില് പ്രതിഫലിച്ചത്. അമേരിക്കന് വിപണിയും ഏഷ്യന് വിപണിയും നേട്ടം ഉണ്ടാക്കിയത് ഇന്ത്യന് വിപണിയെയും സ്വാധീനിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image