
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം 1520 രൂപയുടെ റെക്കോർഡ് ഇടിവാണുണ്ടായത്. നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ 52,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാം സ്വർണത്തിന് 190 രൂപ കുറഞ്ഞ് 6570 രൂപയായി. ജൂൺ 4-നും 6-നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് വില എത്തിയിരുന്നു.
ജൂൺ 7-ന് സ്വർണ വില 54000 കടന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. എന്നാൽ ആശങ്കകയ്ക്കിടെ ശനിയാഴ്ച ഒറ്റയടിക്ക് 1520 രൂപ കുറഞ്ഞത് ആശ്വാസമായി. ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് ശുഭവാർത്തയായിരുന്നു ഇത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്.