മികച്ച പഠനം കുറഞ്ഞ ചിലവില്; സിവില് സര്വീസിനായി ഗോകുലം സീക്ക് അക്കാദമിയില് പരിശീലനം നടത്താം

കേരളത്തിലെ സിവില് സര്വീസ് പരിശീലനം രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമിക്കുള്ളത്

dot image

സിവില് സര്വീസ് ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്ത്ഥിയുടെയും ലക്ഷ്യം മികച്ച സ്ഥാപനങ്ങളില് നിന്ന് കുറഞ്ഞ ചിലവില് പരിശീലനം നേടുക എന്നതാണ്. അത്തരത്തില് മികച്ച ഒരു സ്ഥാപനം അന്വേഷിക്കുന്ന വിദ്യാര്ത്ഥിയാണ് നിങ്ങളെങ്കില് വിശ്വസ്തതയോടെ ശ്രീഗോകുലം ഗ്രൂപ്പ് നേതൃത്വം നല്കുന്ന ഗോകുലം സീക്ക് ഐഎഎസ് അക്കാദമി തെരഞ്ഞെടുക്കാം. കേരളത്തിലെ സിവില് സര്വീസ് പരിശീലനം രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമിക്കുള്ളത്.

വളരെ ലളിതവും യുക്തിഭദ്രവുമായ സൂത്രവാക്യമാണ് എങ്ങിനെ സിവില് സര്വീസില് വിജയം കൈവരിക്കാന് സാധിക്കും എന്നതിന് അവര് മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയിലുടനീളം ആയിരക്കണക്കിന് വിദ്യാര്ത്ഥികള്ക്ക് സിവില് സര്വീസിലേക്ക് വിജയ വഴി കാണിച്ചു കൊടുത്ത രാജ്യത്തെ ഏറ്റവും മികച്ച പരിശീലകരെയെല്ലാം ഒരുമിച്ചു തങ്ങളുടെ സ്ഥാപനത്തില് എത്തിച്ചിരിക്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി. ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലനമെന്നാല് ഏറ്റവും മികച്ച അധ്യാപകര് നല്കുന്നതാണ് എന്ന ആശയമാണ് ഗോകുലം സീക്ക് മലയാളികള്ക്കായി പ്രാവര്ത്തികമാക്കി കാണിക്കുന്നത്.

വീഡിയോ കാണാം.. >>

കേരളത്തിലെ വിദ്യാര്ത്ഥികള്ക്ക് രാജ്യത്തെ തന്നെ ഏറ്റവും നിലവാരമുള്ള സിവില് സര്വീസ് പരിശീലനമാണ് കുറഞ്ഞ ചിലവില് തിരുവനന്തപുരത്ത് ഗോകുലം സീക്ക് അക്കാദമി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ മിടുക്കരായ വിദ്യാര്ത്ഥികള്ക്ക് ആദ്യ ശ്രമത്തില് തന്നെ സിവില് സര്വീസ് പരീക്ഷ വിജയിക്കാന് കഴിയുന്ന രീതിയിലാണ് സീക്ക് അക്കാദമിയില് പരിശീലനം ഒരുക്കിയിരിക്കുന്നത്. മികവ് തെളിയിക്കുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പോടെ സിവില് സര്വീസ് പരിശീലനം നേടാനും ശ്രീഗോകുലം ഗ്രൂപ്പ് നേതൃത്വം നല്കുന്ന സീക്ക് ഐഎഎസ് അവസരം നല്കുന്നു.

dot image
To advertise here,contact us
dot image