സ്വര്ണവില താഴേക്ക്; 2024ലെ ആദ്യ ഇടിവ് ഇങ്ങനെ

വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. 2024 ലെ ആദ്യ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്ണവില വര്ധിച്ച് പവന് 47,000 ആയിരുന്നു. ഇന്നത്തെ വില ഇടിവോടെ പവന് 46,800 രൂപയായി.

റെക്കോർഡ് തകർത്ത് സ്വർണവില

ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന് 25 രൂപയാണ് കുറഞ്ഞത്. 5850 രൂപയാണ് വിപണി വില. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയും ഒരു ഗ്രാം ഹാള്മാര്ക്ക് വെള്ളിയ്ക്ക് 103 രൂപയുമാണ് വില.

dot image
To advertise here,contact us
dot image