സ്വർണവിലയിൽ അൽപം ആശ്വാസം; 800 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസം പവന് 47,080 രൂപയായിരുന്നു വില

dot image

കുതിച്ചുമുന്നേറിയ സ്വർണവിലയ്ക്ക് ചൊവ്വാഴ്ച വൻ ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് നൂറു രൂപ കുറഞ്ഞ് 5785 രൂപയായി. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 5885 രൂപയായിരുന്നു വില. പവന് 47,080 രൂപയും. സർവ്വകാല റെക്കോർഡ് വിലയായിരുന്നു ഇത്.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 2500 രൂപയിലേറെയാണ് സ്വർണത്തിന് വർദ്ധിച്ചത് നവംബർ 13-ൽ 44,360 രൂപയായിരുന്നു പവന് വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വർദ്ധിച്ച വില ഈ മാസമാദ്യം 46,160 രൂപയായിരുന്നു. ഡിസംബർ നാലിന് 47,080 രൂപയാകുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർധിക്കാനുള്ള പ്രധാന കാരണമായിരുന്നത്.

വൻകിട നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കാൻ കാരണമായി.

dot image
To advertise here,contact us
dot image