കുറയുന്നേയില്ല! സ്വർണ്ണവില സർവകാല റെക്കോർഡിൽ

ഇന്ന് ഒരു ദിവസം സ്വർണ്ണവിലയിൽ പവന് 600 രൂപ വർദ്ധിച്ചു

dot image

ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ. പവന് 600 രൂപ വർദ്ധിച്ച് 46,480ൽ എത്തിയിട്ടും മലയാളിയുടെ സ്വർണ്ണാഭിമുഖ്യത്തെ അത് ബാധിച്ചിട്ടില്ല. ഇന്ന് ഒരു ദിവസം സ്വർണ്ണവിലയിൽ പവന് 600 രൂപ വർദ്ധിച്ചു. കഴിഞ്ഞമാസം രേഖപ്പെടുത്തിയ സ്വർണ്ണവിലയുടെ റെക്കോർഡ് കണക്ക് 45,920 ആയിരുന്നു. ഒരുമാസം പിന്നിടുമ്പോൾ സ്വർണവില 46,480 ൽ എത്തിനിൽക്കുന്നു. ഗ്രാമിന് 75 രൂപയാണ് വർദ്ധിച്ചത്.

5810 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. 16 ദിവസത്തിനിടെ 2000 രൂപയിൽ അധികമാണ് സ്വർണ്ണ വിലയിൽ വർധിച്ചത്. വില വർധനയിൽ സാധാരണക്കാരന് ആശങ്ക ഉണ്ടെങ്കിലും സ്വർണ്ണം വാങ്ങാൻ എത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. വർഷത്തിന്റെ ആദ്യമാസങ്ങളിൽ സ്വർണ്ണ വില ഉയർന്നപ്പോൾ വരും മാസങ്ങളിൽ കുറയുമെന്ന് മലയാളികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സർവകാല റെക്കോർഡിൽ ആണ് ഇന്നത്തെ സ്വർണ്ണ വില എത്തി നിൽക്കുന്നത്.

dot image
To advertise here,contact us
dot image