
ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജറുമായ കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF ) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന 24-ാമത് വാർഷിക പൊതുയോഗത്തിന് (എജിഎം) ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐ ബി ഡി എഫ്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം, ഇസ്രായേൽ-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടർന്നുള്ള മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയും പൊതുവെ മാധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് മാധവൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു.