
മുംബൈ: യുപിഐ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) വഴിയുള്ള പ്രതിമാസ ഇടപാടുകൾ ആദ്യമായി 1,000 കോടി കടന്നു. രാജ്യത്ത് ആദ്യമായാണ് യുപിഐ ഇടപാടുകളുടെ എണ്ണം ഒരു മാസം 1,000 കോടി പിന്നിടുന്നത്. നാഷണൽ പേമെന്റ്സ് കോർപ്പറേഷന്റെ (എൻപിസിഐ) കണക്കനുസരിച്ച് ആഗസ്റ്റ് മാസത്തിൽ 1,058 കോടി ഇടപാടുകളാണ് നടന്നത്. ആകെ 15.76 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ 658 കോടി ഇടപാടുകളായിരുന്നു നടന്നത്. ഇടപാടുകളുടെ എണ്ണത്തിൽ 61 ശതമാനവും മൂല്യത്തിൽ 47 ശതമാനവുമാണ് വളർച്ച. ജൂലായിൽ 996 കോടി ഇടപാടുകളിലായി 15.34 ലക്ഷം കോടി രൂപയായിരുന്നു കൈമാറ്റം ചെയ്യപ്പെട്ടത്. ജൂണില് ഇത് 934 കോടി ഇടപാടുകളിലായി 14.76 ലക്ഷം കോടി രൂപയായിരുന്നു. 2019 ഒക്ടോബറിലാണ് യുപിഐ ഇടപാടുകൾ ആദ്യമായി 100 കോടിയിലെത്തിയത്.
Story Highlights: Monthly transactions through UPI crossed 1,000 crore for the first time.