നിർധന കുടുംബത്തിന് സിപിഐഎമ്മിന്റെ ഓണസമ്മാനം; സ്നേഹവീടിന്റെ താക്കോൽ കൈമാറി

നീളത്തിലുള്ള മുന്നേകാൽ സെന്റ് ഭൂമിയിൽ നിലംപതിക്കാവുന്ന നിലയിലായിരുന്ന രമയുടെ വീട്

dot image

തൃശ്ശൂർ: ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശിനികളായ അമ്മയ്ക്കും മകൾക്കും ഓണസമ്മാനമായി വീട് നിർമ്മിച്ച് നൽകി സിപിഐഎം. ആലുങ്ങപറമ്പിൽ രമയ്ക്കാണ് സ്നേഹവീട് നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു.

നീളത്തിലുള്ള മുന്നേകാൽ സെന്റ് ഭൂമിയിൽ നിലംപതിക്കാവുന്ന നിലയിലായിരുന്ന രമയുടെ വീട്. രമയും മകൾ ആതിരയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സ്ഥലത്തിന്റെ മദ്യത്തിൽ കിണറുകൂടിയായതോടെ പരിമിതമായ സൗകര്യത്തിൽ പോലും വീടുപണിയാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് സിപിഐഎം സഹായവുമായി രംഗത്തെത്തിയത്. 845 സക്വയർഫീറ്റിൽ ഇരുനിലകളിലായി പണികഴിപ്പിച്ച സ്നേഹ വീടിന് 13.28 ലക്ഷം രൂപ ചെലവായി.

dot image
To advertise here,contact us
dot image