
തൃശൂർ: പനമുക്കിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ചീക്കോടൻ ആഷിഖിന്റ (23) മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ചി മറഞ്ഞ അതേ സ്ഥലത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. സേനയുടെ നേതൃത്വത്തിലുള്ള 27 അംഗ സംഘമാണ് തെരച്ചിൽ നടത്തിയത്.
വെളുപ്പിന് അഞ്ചരയോടെ ദുരന്തനിവാരണ സേന ആഷിക്കിനായി തെരച്ചിൽ തുടങ്ങിയിരുന്നു. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. വഞ്ചിയിലുണ്ടായിരുന്ന രണ്ട് യുവാക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി പോകുമ്പോഴാണ് അപകടമുണ്ടായത്.