ബീച്ചിൽ നിന്ന് കല്ലുകൾ പെറുക്കരുത്, വിനോദസഞ്ചാരികൾക്ക് രണ്ട് ലക്ഷം വരെ പിഴയിടും; എവിടെയെന്നറിയാമോ?

ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുത്തു മാറ്റുന്നത് ദ്വീപുകളുടെ ആവാസവ്യവസ്ഥയെ വരെ ദോഷകരമായി ബാധിച്ചേക്കാം എന്നുളളത് കൊണ്ടാണ് ഇത്തരത്തിലുളള പിഴ ഈടാക്കലുകൾ സ്വീകരിച്ചിരിക്കുന്നത്.

dot image

വർഷം മുഴുവനും സുഖപ്രദമായ കാലാവസ്ഥയും, മനോഹരമായ കടൽ തീരങ്ങളും, പ്രകൃതിദത്ത വൈവിധ്യങ്ങളുമുള്ള കാനറി ദ്വീപുകൾ യൂറോപ്പിലെ പ്രധാന ടൂറിസം സ്പോട്ടാണ് . ലാൻസറോട്ടും ഫ്യൂർട്ടെവെൻചുറയും കാനറി ദ്വീപിലുള്ള പേര് കേട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. എന്നാല്, ലാൻസറോട്ടും ഫ്യൂർട്ടെവെൻചുറയും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുക്കാനാവില്ല. യാത്രയുടെ ഓര്മ്മയ്ക്കായി രണ്ട് കല്ലുകള് പെറുക്കിയേക്കാം എന്നെങ്ങാനും വിചാരിച്ചുപോയാല് ഓര്ത്തോണം 'പണി പിന്നാലെ വരും!' . മുന്നറിയിപ്പ് ലംഘിച്ച് കല്ല് പെറുക്കിയാല് 128 പൗണ്ട് (13478 രൂപ) മുതൽ 2,563 പൗണ്ട് (2,69879 രൂപ) വരെ കനത്ത പിഴ നല്കേണ്ടി വരും.

ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുത്തു മാറ്റുന്നത് ദ്വീപുകളുടെ ആവാസവ്യവസ്ഥയെ വരെ ദോഷകരമായി ബാധിച്ചേക്കാം എന്നുളളത് കൊണ്ടാണ് ഇത്തരത്തിലുളള പിഴ ഈടാക്കലുകൾ സ്വീകരിച്ചിരിക്കുന്നത്. ഓരോ വർഷവും ലാൻസറോട്ടിന് അതിൻ്റെ ബീച്ചുകളിൽ നിന്ന് ഏകദേശം ഒരു ടൺ അഗ്നിപർവ്വത സ്ഫോടന അവശേഷിപ്പുകളാണ് നഷ്ടമാകുന്നത്. ഫ്യൂർട്ടെവെൻചുറയിലിന് പ്രശസ്തമായ "പോപ്കോൺ ബീച്ചിൽ" നിന്ന് ഓരോ മാസവും ഒരു ടൺ മണൽ നഷ്ടപ്പെടുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ തീരപ്രദേശങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥ അപകടത്തിലാകുമെന്നാണ് പരിസ്ഥിതി പ്രവര്ത്തകര് പറയുന്നത്.

ഓരോ വർഷവും നിരവധി വിനോദ സഞ്ചാരികളാണ് കാനറി ദ്വീപിലേക്ക് എത്തുന്നത്. ലാൻസറോട്ടിലെയും ഫ്യൂർട്ടെവെൻചുറയിലെയും ആകർഷകമായ വസ്തുക്കൾ നഷ്ടപ്പെടുന്നത് മൂലം ദ്വീപിന്റെ തകർച്ചയ്ക്ക് ഇത് കാരണമായേക്കും എന്നുള്ളത് കൊണ്ടാണ് ഇത്തരത്തിലുള്ള കർശനമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരാകുന്നത്. ലാൻസറോട്ടിലെയും ഫ്യൂർട്ടെവെൻചുറയിലെയും വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ ഭൂരിഭാഗവും ശിക്ഷാർഹമായി കണക്കാക്കാത്തത് കൊണ്ട് അധികാരികൾ ഇതൊരു വെല്ലുവിളിയായി നേരിടുകയാണ്. സുരക്ഷിത പ്രദേശങ്ങളിൽ നിന്നാണോ സാധനങ്ങൾ നീക്കം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം.

ഏഴ് പ്രധാന ദ്വീപുകൾ ഉൾപ്പെടുന്നതാണ് കാനറി ദ്വീപുകള്. ടെനെറിഫ്, ഗ്രാൻ കാനറിയ, ലാൻസറോട്ടെ, ഫ്യൂർട്ടെവെൻചുറ, ലാ പാൽമ, ലാ ഗോമേറ, എൽ ഹിയേറോ. ഓരോ ദ്വീപിനും അതിൻ്റേതായ പ്രത്യേകമായ ആകർഷണങ്ങളുണ്ട്. സ്പെയിനിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് ടെയ്ഡിൻ്റെ ഏറ്റവും വലിയ ദ്വീപാണ് ടെനെറിഫ്.

dot image
To advertise here,contact us
dot image