'മസിനഗുഡി വഴി ഊട്ടി' യാത്ര അടിപൊളിയാണോ?

പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും ഊട്ടി വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഊട്ടിയിലേക്കുള്ള വഴി അതിലും മനോഹരമാകും യാത്ര മസിനഗുഡി വഴിയായാൽ...

dot image

മസിനഗുഡി വഴി ഊട്ടി... കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ ട്രെന്റല്ലേ ഇത്. ചിലർക്കെങ്കിലും കേട്ട് മടുത്തുകാണും. എന്നാൽ മസിനഗുഡി വഴി ഊട്ടി യാത്രയിൽ അറിയേണ്ട പലതുമുണ്ട്... പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും ഊട്ടി വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഊട്ടിയിലേക്കുള്ള സഞ്ചാരം അതിലും മനോഹരമാകും യാത്ര മസിനഗുഡി വഴിയായാൽ...

തമിഴ്നാട്ടിലെ ഒരു വിദൂര ഗ്രാമമാണ് മസിനഗുഡി, അടുത്തുള്ള സ്ഥലങ്ങളായ ഊട്ടി, കോയമ്പത്തൂർ, മുതുമല വന്യജീവി സങ്കേതം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് റോഡ് വഴി എത്തിച്ചേരാം. ഊട്ടിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെ നീലഗിരിയിലാണ് മസിനഗുഡിയെന്നത് തന്നെയാണ് ആ സ്ഥലത്തെ ഇത്തര സുന്ദരമാക്കിയത്.

2016ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കലിയിലെ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്തിരിക്കുന്നത് ഈ മസിനഗുഡി റോഡിലാണ്. മഞ്ഞ് പുതച്ചുകിടക്കുന്ന പാതകളാണ് മസിനഗുഡിയുടെ ഭംഗി. ഡിസംബർ തുടങ്ങുന്നത് മുതൽ മസിനഗുഡിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങും. ഇടുങ്ങിയ റോഡും കുത്തനെയുള്ള കയറ്റങ്ങളും 36 ഹെയർപിൻ വളവുകളും അടങ്ങുന്നതാണ് മസിനഗുഡി മുതൽ ഊട്ടി വരെയുള്ള റോഡ്.

തോണികളുള്ള തടാകങ്ങളും റോഡിലൂടെ പാഞ്ഞുപോകുന്ന മാനുകളും റോഡ് സൈഡിൽ മരങ്ങൾക്ക് പിറകിലായി ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ആനകളുമെല്ലാമാണ് ട്രെന്റിംഗ് വീഡിയോകളിൽ ഇതിൽ നിന്ന് വ്യത്യസ്തമല്ലാത്ത മസിനഗുഡിയെ ഇതുവഴിയുള്ള യാത്രയിൽ എന്തായാലും കാണാം.

സോഷ്യൽ മീഡിയയിൽ മസിനഗുഡി ട്രെന്റായതോടെ സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. ഇതോടെ ഗതാഗത കുരുക്കിലാണ് ഈ പ്രദേശം. വീക്കെന്റിൽ അടുക്കാൻ കഴിയാത്ത തിരക്കാണെന്നാണ് അറിയുന്നത്. രസകരമായ കാഴ്ചകൾ പ്രതീക്ഷിച്ച് ചെന്ന് തിരക്കിൽ പെട്ട് കാഴ്ചകൾ മിസ്സായി മടങ്ങിയ പലരും ട്രെന്റിംഗ് വീഡിയോകളെ ശപിക്കുകയാണ് ഇപ്പോൾ. മാനുകളോ ആനകളോ റോഡിലേക്ക് ഇറങ്ങിയില്ല. റീലുകളിൽ കണ്ട മഞ്ഞുമൂടിയ മൂടൽമഞ്ഞിൽ നിന്ന് വ്യത്യസ്തമായി ഈർപ്പമുള്ള കാലാവസ്ഥയായിരുന്നുവെന്നെല്ലാമാണ് പലരുടെയും പരാതി.

dot image
To advertise here,contact us
dot image