
പരീക്ഷയ്ക്ക് ഹൃദയം വരച്ച് ഭാഗങ്ങള് അടയാളപ്പെടുത്തി വിശദീകരിക്കാന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് വിദ്യാര്ത്ഥി എഴുതിയ ഉത്തരമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഹൃദയത്തിന്റെ ചിത്രം വരച്ച് കാമുകിമാരുടെ പേരുകള് അടയാളപ്പെടുത്തി. കൂടാതെ ഇവര് ഓരോരുത്തരെ കുറിച്ചും വിശദീകരിക്കുകയുമാണ് വിദ്യാര്ത്ഥി.
പ്രിയ, രൂപ, നമിത, പൂജ, ഹരിത എന്നിവരാണ് ഹൃദയത്തിലെ ഒരോ അറയിലുമായി കുടിയിരിക്കുന്നത്. പ്രിയ ഇന്സ്റ്റഗ്രാമില് തന്നോട് എപ്പോഴും ചാറ്റ് ചെയ്യുന്നതാണ്. തനിക്ക് അവളെ ഭയങ്കര ഇഷ്ടമാണെന്നാണ് വിദ്യാര്ഥി എഴുതിയിരിക്കുന്നത്. തൊട്ടടുത്ത അറയിലെ രൂപയാകട്ടെ സ്നാപ്ചാറ്റ് വഴിയാണ് ചാറ്റ് ചെയ്യുന്നത്. രൂപ സുന്ദരിയായ കുട്ടിയാണെന്നും വിദ്യാര്ഥി കുറിച്ചിട്ടുണ്ട്. നമിത തന്റെ വീടിന്റെ അടുത്തുള്ള കുട്ടിയാണ്, അവള്ക്ക് നല്ല മുടിയും വലിയ കണ്ണുമാണുള്ളത്. പൂജ എന്റെ പഴയ കാമുകിയാണ് അവളെ എനിക്ക് മറക്കാന് കഴിയില്ല. ഹരിത എന്റെ ക്ലാസ്മേറ്റാണ്. എന്നിങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നത്.
ഉത്തരകടലാസ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വിദ്യാര്ഥിയുടെ ഉത്തരം കണ്ട് അധ്യാപകന് പത്തില് വട്ടപൂജ്യവും ഇട്ടിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുകന്നത്. അവന് ഹൃദയം അധ്യാപകന് കാണാതെ പോകരുതെന്നായിരുന്നു ഒരാള് ചിത്രത്തിന് താഴെ വന്ന കമന്റ്. എന്നാല് അധ്യാപകന്റെയും വിദ്യാര്ഥിയുടെയും കയ്യക്ഷരം ഒരുപോലെ ആണെന്നും വൈറലാകാന് മനപ്പൂര്വം ചെയ്തതാകാമെന്നുമാണ് മിക്കയാളുകളുടെ സംശയം.