
സ്ട്രീറ്റ് ഫോട്ടോഗ്രാഫിയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറല്. അത്തരത്തില് ഹൃദയസ്പര്ശിയായ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള് സോഷ്യല്മീഡിയയില് ചർച്ചയാകുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര് സുതേജ് സിങ് പന്നു ആണ് ഫോട്ടോഷൂട്ടിന് പിന്നില്.
പൂ മാര്ക്കറ്റില് തിരക്കുപിടിച്ചു ചരക്ക് നീക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫര് ചിത്രം എടുത്തോട്ടെയെന്ന് വൃദ്ധനോട് അനുവാദം ചോദിക്കുന്നത്. തിക്കിലാണെങ്കിലും അദ്ദേഹം കാമറയ്ക്ക് മുന്നില് തന്റെ തനതായ ശൈലിയില് പോസ് ചെയ്തു. കുറച്ചു പൂ കയ്യില് പിടിച്ചു കൊണ്ട് പോസ് ചെയ്യാമോ എന്ന് ഫോട്ടോഗ്രാഫര് വീണ്ടും ചോദിക്കുന്നുണ്ട്. വൃദ്ധന് പുഞ്ചിരിയോടെ അത് സമ്മതിച്ചു. മിനിറ്റുകള് നീണ്ട ഫോട്ടോഷൂട്ടിന് പിന്നാലെ അദ്ദേഹം ജോലിത്തിരക്കിലേക്ക് പോവുകയും ചെയ്തു.
എടുത്ത ഫോട്ടോയുടെ ഒരു കോപ്പി ഫോട്ടോഗ്രാഫര് വൃദ്ധന്റെ കൈകളിലേക്ക് വെച്ചുകൊടുക്കുമ്പോള് സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണു നിറയുന്നതും വിഡിയോയില് കാണാം. വിഡിയോയ്ക്ക് താഴെ നടി പാര്വതി തിരുവോത്ത് ഉള്പ്പെടെ നിരവധി ആളുകള് കമന്റുമായി എത്തി.