
ഭാര്യക്കും ഭര്ത്താവിനും വീട്ടുജോലികളിലും പാചകം ചെയ്യുന്നതിലമൊക്കെ തുല്ല്യ പങ്കാണെന്ന് പറയുന്നുണ്ടെങ്കിലും പല വീടുകളിലും ഇപ്പോഴും അത് സ്ത്രീകള്ക്കു വേണ്ടി മാത്രമുള്ളതാണെന്ന് കരുതി ജീവിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
ജപ്പാനിലാണ് സംഭവം, 9 മാസം ഗര്ഭിണിയായ ഭാര്യ പ്രസവത്തിനു ശേഷം തന്റെ വീട്ടിലേക്ക് പോകുന്നതിനാല് ഒരു മാസത്തെ ഭക്ഷണം ഭര്ത്താവിന് വേണ്ടി തയ്യാറാക്കി ഫ്രീസറില് സൂക്ഷിച്ചു. എക്സിലൂടെ യുവതി തന്നെയാണ് ഈ വിവരം സോഷ്യല് മീഡിയയില് അറിയിച്ചത്. താന് വീട്ടിലില്ലെങ്കില് ഭര്ത്താവ് നന്നായി കഴിക്കില്ലെന്നുള്ള ആശങ്കയുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ വാദം.
ഭൂരിഭാഗം ആളുകളും ഭര്ത്താവിനെ വിമര്ശിച്ച് രംഗത്തെത്തി. പാചകം പോലുള്ള പ്രാഥമിക വീട്ടു ജോലികള് ചെയ്യാന് അറിയാത്തില് വിമര്ശിച്ചു. ഗര്ഭിണിയായ ഭാര്യയെ ഒരു മാസത്തെ ഭക്ഷണം ഒരുമിച്ച് ഉണ്ടാക്കാന് സമ്മതിച്ച ഭര്ത്താവിന് ബോധമില്ലേ എന്നാണ് ചില കമന്റുകള്. എന്നാല് യുവതിയെയും വിമര്ശിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. 'ഈ ജാപ്പനീസ് സ്ത്രീയുടെ കാര്യം വിചിത്രമാണ്. അവള് ഗര്ഭിണിയാണ്, ഭര്ത്താവിന്റെ വേലക്കാരിയായി അഭിനയിക്കുന്നു. അവളുടെ ഭര്ത്താവ് വിവാഹത്തിന് മുമ്പ് എങ്ങനെ കഴിച്ചു' ഇത്തരത്തിലുള്ള കമന്റുകളും കാണാന് സാധിക്കും. പക്വതയില്ലാത്ത, ഗാര്ഹികമായി കഴിവില്ലാത്ത പുരുഷന്മാരെ വളര്ത്തുന്ന ഒരു സംസ്കാരത്തിന് അത്തരം വിധേയത്വവും കടമയും ഉള്ള ഭാര്യമാര് എങ്ങനെ സംഭാവന ചെയ്യുന്നുവെന്ന് ചിലര് ചൂണ്ടിക്കാട്ടി.