മകളുടെ മാമ്മോദീസ, പിണക്കം മറന്ന് നെയ്മറും ബ്രൂണയും; വീണ്ടും ഒന്നിക്കുമോ? ചിത്രങ്ങൾ വൈറൽ

ഒരു മാസം മുമ്പ് നെയ്മർ മകളെയും ബ്രൂണയെയും തന്റെ ടീമായ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിന്റെ മത്സരത്തിലേക്ക് കൊണ്ടു പോയിരുന്നു. ഇരുവരും തമ്മിൽ വീണ്ടും ഒരുമിക്കാൻ പോകുകയാണെന്ന് പിന്നാലെ വാർത്തകൾ പുറത്തുവന്നു.

dot image

മകളുടെ മാമ്മോദീസക്കായി പിണക്കം മറന്ന് ഒന്നിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറും ഇൻഫ്ലുവൻസറുമായ ബ്രൂണ ബിയാൻകാർഡിയും. 2023 ഒക്ടോബർ ആറിന് ആയിരുന്നു ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. നവംബറിൽ ഇവർ ബന്ധം പിരിഞ്ഞു. മകളുടെ മാമ്മോദീസ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പെൺകുഞ്ഞിന് ഇപ്പോൾ എട്ടു മാസമാണ് പ്രായം. മാവി എന്നാണ് പേര്. ബ്രസീലിലെ കോചിയയിലെ ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ചിൽ വെച്ചായിരുന്നു മാമ്മോദീസ. നെയ്മറിന്റെയും ബ്രൂണയുടെയും കുടുംബാംഗങ്ങളും അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ചടങ്ങിൽ പങ്കെടുത്തു.

ബ്രൂണയുടെ അടുത്ത സുഹൃത്ത് ഹന്ന കാർവൽഹോയുടെ മകളും അതേദിവസം മാമ്മോദീസ സ്വീകരിച്ചു. ബ്രൂണയുടെ മകളുടെ തലതൊട്ടമ്മ ഹന്നയും ഹന്നയുടെ മകളുടെ തലതൊട്ടമ്മ ബ്രൂണയുമായിരുന്നു. മാവിയുടെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങൾ നെയ്മർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂപ്പുകൈ, ലവ് ഇമോജികൾക്ക് ഒപ്പമാണ് നെയ്മർ ചിത്രങ്ങൾ പങ്കുവെച്ചത്. മാമ്മോദീസയുടെ വീഡിയോ ബ്രൂണ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവെച്ചിട്ടുണ്ട്.

എംബ്രോയിഡറി ചെയ്ത കുഞ്ഞു വെള്ളയുടുപ്പിൽ സുന്ദരിയായാണ് കുഞ്ഞു മാവി മാമ്മോദീസയ്ക്ക് എത്തിയത്. മാമ്മോദീസയ്ക്ക് ശേഷം മറ്റൊരു വെള്ള കുഞ്ഞുടുപ്പ് ധരിച്ചു. നെയ്മര് കുഞ്ഞുമായി ചിരിച്ചും കളിച്ചും ഇടപഴകുന്നത് വീഡിയോയിൽ കാണാം. നെയ്മർ കുഞ്ഞു മാവിയെ നടക്കാൻ സഹായിക്കുന്നതും വീഡിയോയിലുണ്ട്. ഒരു മാസം മുമ്പ് നെയ്മർ മകളെയും ബ്രൂണയെയും തന്റെ ടീമായ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിന്റെ മത്സരത്തിലേക്ക് കൊണ്ടു പോയിരുന്നു. ഇരുവരും തമ്മിൽ വീണ്ടും ഒരുമിക്കാൻ പോകുകയാണെന്ന് പിന്നാലെ വാർത്തകൾ പുറത്തുവന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇപ്പോൾ കുഞ്ഞിന്റെ മാമ്മോദീസ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

32കാരനായ നെയ്മറിന് കരോലിന ഡാന്റസുമായുള്ള ബന്ധത്തിൽ 12 വയസുള്ള ഒരു മകൻ കൂടിയുണ്ട്. ഡാവി ലൂക്ക എന്നാണ് മകന്റെ പേര്. ഡാവിയുടെ ജനനത്തിന് മുമ്പ് തന്നെ നെയ്മറും കരോലിനയും വേർപിരിഞ്ഞിരുന്നു. അമ്മയായ കരോലിനയ്ക്ക് ഒപ്പമാണ് ഡാവി ഇപ്പോൾ താമസിക്കുന്നത്.

dot image
To advertise here,contact us
dot image