20 പ്രണയ വർഷങ്ങൾ; ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രിയും പങ്കാളിയും വിവാഹിതരായി

ഇരുപത് വർഷത്തോളമായുള്ള പെന്നി വോങ്ങ് - സോഫി അലോഷ പ്രണയമാണ് ഒടുവിൽ വിവാഹത്തിലെത്തിയിരിക്കുന്നത്.

dot image

സിഡ്നി: ഓസ്ട്രേലിയയിലെ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായി. ഏറെ നാളായുള്ള സ്വവര്ഗ പങ്കാളി സോഫി അല്ലോഷയെയാണ് പെന്നി വോങ് വിവാഹം ചെയ്തത്. ഈ വിശേഷ ദിവസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടായതില് സന്തോഷമുണ്ടെന്ന് പെന്നി വോങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. സോഫിയ്ക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഇരുപത് വർഷത്തോളമായുള്ള പെന്നി വോങ്ങ് - സോഫി അലോഷ പ്രണയമാണ് ഒടുവിൽ വിവാഹത്തിലെത്തിയിരിക്കുന്നത്. ശനിയാഴ്ച സൗത്ത് ഓസ്ട്രേലിയയിൽ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. സെനറ്റിൽ സൗത്ത് ഓസ്ട്രേലിയയെയാണ് പെന്നി വോങ് പ്രതിനിധീകരിക്കുന്നത്. ഓസ്ട്രേലിയൻ ക്യാബിനറ്റിൽ എത്തുന്ന ആദ്യ ഏഷ്യൻ വംശജയാണ് പെന്നി വോങ്. 2002 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ് വോങ്. 2017 മുതൽ സ്വവർഗ വിവാഹം ഓസ്ട്രേലിയയിൽ നിയമവിധേയമാണ്.

dot image
To advertise here,contact us
dot image