നിങ്ങള്ക്ക് 'ഇഡിയറ്റ് സിന്ഡ്രോം' ഉണ്ടോ, നിസാരമായി കാണരുത്!

സൂക്ഷിച്ചില്ലെങ്കില് ദുഖിക്കേണ്ടി വരും, അറിയാം കൂടുതല് വിവരങ്ങള്

dot image

ഈ കാലഘട്ടത്തില് ഭൂരിഭാഗം ആളുകളും എന്തു കാര്യത്തിനും ആശ്രയിക്കുന്നത് ഇന്റര്നെറ്റിനെയാണ്. അതില് കാണുന്നതും കേള്ക്കുന്നതുമെല്ലാം സത്യമാണെന്നും കരുതി ജീവിക്കുന്ന നിരവധി ആളുകള് നമുക്ക് ചുറ്റുമുണ്ട്. എന്നാല് ഓണ്ലൈനിലൂടെ ലഭിക്കുന്ന ഇത്തരം മെഡിക്കല് വിവരങ്ങളെ അമിതമായി ആശ്രയിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാമെന്ന് ഡോക്ടര്മാര് മുന്നറിയിപ്പ് നല്കുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ സിന്ഡ്രോമും ഇപ്പോള് വ്യപാകമാകുന്നുണ്ടെന്നാണ് ഡോക്ടര്മാര് ചൂണ്ടിക്കാണിക്കുന്നത്. 'ദ ഇന്റര്നെറ്റ് ഡെറൈവ്ഡ് ഇന്ഫര്മേഷന് ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിന്ഡ്രോം' അഥവാ ഇഡിയറ്റ് സിന്ഡ്രോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇന്റര്നെറ്റില് നിന്ന് ലഭിക്കുന്ന വിവരങ്ങള് കൊണ്ട് സ്വയം ചികിത്സ നടത്തുകയും, ചികിത്സകള് തടയുകയും ചെയ്യുന്നതിനാണ് ഇത്തരത്തില് ഒരു സിന്ഡ്രമായി ഡോക്ടമാര് പറയുന്നത്.

ഹൈദരാബാദ് കെയര് ഹോസ്പിറ്റല്സിലെ ഇന്റേണല് മെഡിസിന് കണ്സള്ട്ടന്റ് ഡോ. അഥര് പാഷാ ഹിന്ദുസ്ഥാന് ടൈംസിന് നല്കിയ അഭിമുഖത്തില് ഇഡിയറ്റ് സിന്ഡ്രത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

ഇന്റര്നെറ്റില് നിന്നും ലഭിക്കുന്ന വിവരങ്ങളില് നല്ലതും ചീത്തയും മനസിലാക്കാതെ രോഗങ്ങളെ സ്വയം ചികിത്സിക്കാന് ഒരുങ്ങുന്നു

വര്ഷങ്ങളായി പഠിച്ചു പരിശീലിച്ചും വന്ന ഡോക്ടര്മാരുടെ സേവനങ്ങളെ ഉപേക്ഷിക്കുകയും ഇന്റര്നെറ്റിനെ ആശ്രയിക്കുകയും ചെയ്യുന്നു.

ഇന്റര്നെറ്റ് നോക്കി ചികിത്സ നടത്തുന്നവര് ചികിത്സ ആരംഭിക്കാന് വൈകുന്നത് രോഗം മൂര്ച്ഛിക്കുന്നതിന് കാരണമാകുന്നു.

രോഗം കുറഞ്ഞാലും ചികിത്സ തുടരേണ്ട സാഹചര്യങ്ങളില് ഇന്റര്നെറ്റില് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില് ചികിത്സ മുടക്കുന്നു

ഇന്റര്നെറ്റ് നോക്കി രോഗം നിര്ണയിക്കുന്നത് മാനസിക സമ്മര്ദത്തിനിടയാക്കുന്നു. ചെറിയൊരു തലവേദനയുടെ ലക്ഷണങ്ങള് ഇന്റര്നെറ്റില് നോക്കുമ്പോള് അത് അര്ബുദം വരെയാകാമെന്ന് ചിലപ്പോള് ഇന്റര്നെറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില് നിഗമനത്തിലെത്തുന്നു

രോഗലക്ഷണങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഭാഗികമായി അറിവു നേടുന്നത് അപകടകരമാണ്. അതിനാല് ഇന്റര്നെറ്റ് ഉപയോഗിച്ച് ചികിത്സ നേടുന്നതിലൂടെ രോഗി അപകടത്തിലാകുന്നു. ഇതിനാല് രോഗലക്ഷണങ്ങള് ഇന്റര്നെറ്റില് പരതാതെ പ്രഫഷണലായ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

dot image
To advertise here,contact us
dot image