ഉറക്കം ഇല്ലാത്തവരാണോ നിങ്ങൾ? ഒരു ദിവസം എത്ര നേരം വരെ ഉറങ്ങണം; പുതിയ പഠന റിപ്പോർട്ട്

2,000-ത്തിലധികം മുതിർന്നവരിൽ ബോഡി സെൻസറുകൾ ഘടിപ്പിച്ചാണ് ഗവേഷണം നടത്തിയത്

dot image

നമ്മുടെ ജീവിതത്തിൽ ദൈനംദിന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനമാണ് ശരീരത്തിന് വേണ്ട വിശ്രമം. ശരീരത്തിന് കൃത്യമായി വിശ്രമം ലഭിക്കാത്തത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വിശ്രമം ലഭിക്കുന്നതിൽ ഏറ്റവും പ്രധാനമാണ് കൃത്യമായി ഉറക്കം ലഭിക്കുക എന്നത്. വ്യായാമങ്ങൾക്ക് പുറമേ ശരിയായ രീതിയിൽ ഉറക്കം കിട്ടിയാൽ നല്ല ആരോഗ്യവും ലഭിക്കും. എന്നാൽ എത്ര പേർ ഇത് ശ്രദ്ധിക്കുന്നുണ്ട്. പലരും ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ കൃത്യമായി ഉറങ്ങാറില്ല. ഇത് ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കാനും കാരണമാകുന്നുണ്ട്. ഒരു ദിവസത്തെ 24 മണിക്കൂറിൽ എന്തെല്ലാം ക്രമപ്പെടുത്തിയാലാണ് ശരിയായ ആരോഗ്യം ലഭിക്കുക എന്നതിനെ സംബന്ധിച്ച പഠനവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

പുറത്ത് വന്ന പുതിയ പഠന റിപ്പോർട്ട് പ്രകാരം ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്ക് അടക്കം ഉറക്കം പ്രതിവിധിയാണെന്നാണ് ഗവേഷകർ പറയുന്നത്. പഠന റിപ്പോർട്ട് അനുസരിച്ച് ഒരാൾ 8.3 മണിക്കൂർ വരെ ഉറങ്ങണം. മറ്റ് ചെറിയ പ്രവർത്തനങ്ങൾക്കായി 2.2 - 5 മണിക്കൂർ വരെ ചിലവഴിക്കാം.

2,000-ത്തിലധികം മുതിർന്നവരിൽ ബോഡി സെൻസറുകൾ ഘടിപ്പിച്ചാണ് ഗവേഷണം നടത്തിയത്. ഇതിലൂടെ ഒരാൾ ശരാശരി 24 മണിക്കൂർ എങ്ങനെ ചെലവഴിച്ചുവെന്ന് ഗവേഷകർക്ക് മനസ്സിലായി. പഠനത്തിൻ്റെ തുടക്കത്തിൽ, പങ്കെടുക്കുന്നവരുടെ അരക്കെട്ടിൻ്റെ ചുറ്റളവ്, രക്തത്തിലെ പഞ്ചസാര, ഇൻസുലിൻ സംവേദനക്ഷമത എന്നിവ പരിശോധിച്ചു. ബോഡി സെൻസറും മൂല്യനിർണ്ണയ ഡാറ്റയും പൊരുത്തപ്പെട്ട് ഫലപ്രദമായ ഒരു ഉത്തരം ലഭിച്ചു. കൃത്യമായ ഭക്ഷണക്രമം, വ്യായാമം അതിനേക്കാൾ ഉപരി 8.3 മണിക്കൂർ ഉറക്കം ലഭിച്ചാൽ ആരോഗ്യം മെച്ചപ്പെടുമെന്ന് കണ്ടെത്തി. സമയം ഉറക്കത്തിനും വിശ്രമത്തിനും വ്യായാമത്തിനും കൃത്യമായി ഉപയോഗപ്പെടുത്തിയാൽ രോഗസാധ്യത കുറയുമെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു മുതിർന്ന വ്യക്തി ഈ നിലയിൽ സമയ ക്രമം ഉപയോഗപ്പെടുത്തുന്നത് അവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

പൊള്ളുന്ന ചൂട്; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് ആറ് വരെ അവധി
dot image
To advertise here,contact us
dot image