
മുഖത്ത് ചുളിവുവീഴുന്നത് ആർക്കും ഇഷ്ടമാകണമെന്നില്ല. പ്രായം തോനുന്നുവെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവരല്ലല്ലോ നമ്മൾ. എങ്കിലിതാ മുഖകാന്തി വര്ദ്ധിപ്പിക്കാനും ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും കുറച്ച് ആയുർവേദ ടിപ്സ്.
മസാജ്
മുഖം മസാജ് ചെയ്യുന്നത് ചർമ്മത്തിന് ഏറ്റവും മികച്ച ട്രീറ്റ്മെന്റുകളിലൊന്നാണ്. അഭ്യാങ്ക അഥവാ ഓയിൽ മസാജ് മുഖത്തിന്റെ ചർമ്മ സൗന്ദര്യം നിലനിർത്താൻ സഹായിക്കും. മസാജ് ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയിലേക്ക് എസൻഷ്യൽ ഓയിൽ കൂടി ചേർത്ത് മസാജ് ചെയ്യുന്നത് ഉത്തമം.
പാലുകൊണ്ട് ക്ലെൻസിംഗ്
ചർമ്മത്തെ വരണ്ടതാക്കാത്ത, ഓയിൽ ഫ്രീ ക്ലെൻസറാണ് പാൽ. പാലുകൊണ്ട് മുഖം കഴുകുന്നത് ഓയിൽ മുഖത്തെ സുഷിരങ്ങളെ അടയ്ക്കുന്നത് തടയും.
യോഗ
പ്രാചീന സമ്പ്രദായമായ യോഗയും പ്രാണായാമവും മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതുവഴി ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ കഴിയും.
തേൻ
തേൻ ഒരു പ്രകൃതിദത്ത മോയിസ്ചറൈസറാണ്. മുഖത്ത് ഒരു ലേയർ തേൻ പുരട്ടി 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. മുഖത്ത് തിളക്കം ലഭിക്കാൻ ഇത് സഹായിക്കും.
ആര്യവേപ്പ് മാസ്ക്
ആര്യവേപ്പിലയുടെ പൊടിയും തേനും ചേർത്ത് മിശ്രിതമാക്കി ചർമ്മത്തിൽ പുരട്ടാം. ഇത് ചർമ്മത്തെ ക്ലീൻ ആക്കാൻ സഹായിക്കും.
ജലാംശം നിലനിര്ത്താം
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും പ്രധാനമാണ് വെള്ളം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കി ജലാംശമുള്ള പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരുകളടങ്ങിയ ഭക്ഷണവും ജലവും ആഹാരത്തിന്റെ ഭാഗമാക്കാം. ഇതുവഴി ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുകയും ചർമ്മകാന്തി നിലനിർത്തുകയും ചെയ്യാം.
'ചർമ്മ സംരക്ഷണം പുറത്തു മാത്രമല്ല, ഉള്ളിൽ നിന്നും വേണം';സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ശിൽപ്പ ഷെട്ടി