വണ്ണം കുറയ്ക്കാൻ സ്ഥിരമായി ഗ്രീൻ ടീ കുടിക്കാറുണ്ടോ?; എങ്കിൽ പണി വരുന്നുണ്ട്

ഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കുമ്പൾ അത് കരളിനുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം

dot image

വണ്ണം കുറയ്ക്കാൻ സ്ഥിരമായി ഗ്രീൻ ടീ കുടിക്കുന്നുണ്ടോ. എങ്കിൽ പണി വരുന്നുണ്ട്. അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ ടീ ഒരു പ്രധാന പാനീയമാണ്. ഗ്രീൻ ടീ കുടിച്ചാൽ വണ്ണം കുറയുമെന്നുള്ള ഉപദേശം പല കോണിൽ നിന്നും നാം കേട്ടിട്ടുണ്ടാകാം. എന്നാൽ ഗ്രീൻ ടീയിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്നോ ഇത് കുടിക്കുന്നതുകൊണ്ട് എന്തൊക്കെ പാർശ്വഫലങ്ങൾളുണ്ടാകുമെന്നോ പലരും ചിന്തിക്കാറുകൂടിയില്ല. ഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കുമ്പൾ അത് കരളിനുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഇജിസിജി (എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ്) എന്ന കെമിക്കൽ 800 ഗ്രാമിൽ കൂടുതൽ ഒരു ദിവസം ശരീരത്ത് ചെന്നാൽ കരൾ തകരാറിലാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കൂടാതെ കോഫിയിലുള്ള കഫൈൻ ആണ് ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നത്. ഇത് ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിറയൽ, അസ്വസ്ഥത തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ചർമ്മത്തിൽ മഞ്ഞനിറം, ഓക്കാനം, വയറുവേദന എന്നീ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഗ്രീൻ ടീ ഉപയോഗിക്കുന്നത് നിർത്തി, ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. ഓരോ ദിവസവും എത്ര അളവിൽ ഗ്രീൻ ടീ കുടിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കരളിനുണ്ടാകുന്ന പ്രതികൂല ഫലങ്ങൾ.

ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ഉപയോഗിക്കുന്ന നാഡോലോൾ പോലുള്ള മരുന്നുകളുടെ ഫലങ്ങൾ ഗ്രീൻ ടീ കുറയ്ക്കാനും സാധ്യതകൾ ഏറെയാണ്.

dot image
To advertise here,contact us
dot image