റംബൂട്ടാൻ ചില്ലറക്കാരനല്ല; അറിയാം ഗുണങ്ങൾ

പ്രതിരോധശേഷി വർധിപ്പിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുക മുതൽ ആരോഗ്യമുള്ള ഹൃദയവും തിളക്കമുള്ള ചർമ്മവും നിലനിർത്തുന്നതിൽ വരെ, റംബുട്ടാൻ നമ്മുടെ ആരോഗ്യത്തില് വഹിക്കുന്ന പങ്ക് വളരെ വലുതാണ്

dot image

പഴങ്ങളും പച്ചക്കറികളും നൽകുന്ന പോഷകങ്ങളേക്കാൾ വലുതായി എന്താണ് ശരീരത്തിന് വേണ്ടത് അല്ലെ. പക്ഷെ ഇന്ന് എത്ര കണ്ട് ഇവയെ കടകളിൽ നിന്ന് വാങ്ങി വിശ്വസിച്ച് കഴിക്കാം എന്ന് ചോദിച്ചാൽ സംശയമാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുണ്ടാകുന്ന സീസണൽ പഴങ്ങളെ അങ്ങനെ അവഗണിച്ചുകൂടാ. ഇന്ന് ഒട്ടുമിക്ക വീടുകളിലും സുലഭമായി കാണാറുള്ള ഒരു വിദേശിയാണ് റംബൂട്ടാൻ. ഒരു എക്സോട്ടിക് ഫ്രൂട്ട് എന്നതിനപ്പുറം റംബൂട്ടാന് ഗുണങ്ങളേറെയാണെന്ന് എത്രപേർക്കറിയാം...

നമ്മുടെ ആരോഗ്യം പരിരക്ഷിക്കാൻ കഴിവുള്ള നിരവധി ഗുണങ്ങളുണ്ട് ഈ ഫലത്തിന്. കാൽസ്യം, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ സി, എ, ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് റംബൂട്ടാൻ. പ്രതിരോധശേഷി വർധിപ്പിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുക മുതൽ ആരോഗ്യമുള്ള ഹൃദയവും തിളക്കമുള്ള ചർമ്മവും നിലനിർത്തുന്നതിൽ വരെ, റംബുട്ടാൻ നമ്മുടെ ആരോഗ്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആരോഗ്യകരമായ ശരീരത്തിനും പ്രമേഹം, രക്തസമ്മർദ്ദം മുതലായ വിട്ടുമാറാത്ത രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ശ്രമിക്കുന്നയാളാണ് നിങ്ങളെങ്കിൽ, ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് റംബൂട്ടാൻ. റംബൂട്ടാൻ (നെഫെലിയം ലാപ്പാസിയം) തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നു വന്ന പഴമാണ്. ഈർപ്പമുള്ള കാലാവസ്ഥയാണ് ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യം. പുറത്ത് നാര് പോലുള്ള തോടുള്ളതിനാൽ മലായ് ഭാഷയിൽ മുടി എന്നാണ് റംബൂട്ടാന്റെ അർത്ഥം.

പഴുക്കുമ്പോൾ ചുവപ്പോ മഞ്ഞയോ നിറത്തിലായിരിക്കും. ലിച്ചിയുടേത് പോലുള്ളതാണ് ഇതിന്റെ മാതളം. അതിമധുരമുള്ള ഈ പഴത്തിന്റെ ഉള്ളിൽ വിത്തുമുണ്ട്. കേക്ക്, ഐസ്ക്രീം, സ്മൂത്തികൾ, പുഡ്ഡിംഗ് തുടങ്ങിയ ഡെസേർട്ട് വിഭവങ്ങളിൽ റംബൂട്ടാൻ ജനപ്രിയമാണ്. ആരോഗ്യകരമായ ഭക്ഷണത്തിൽ റംബൂട്ടാൻ സാലഡും ജ്യൂസുമൊക്കെയായി ഉൾപ്പെടുത്താം. 100 ഗ്രാം റംബുട്ടാനിൽ 73.1 കിലോ കലോറി ഊർജ്ജമാണുള്ളത്. കൂടാതെ 0.6 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം ഫാറ്റ്, 6.8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവയുമുണ്ട്. ഇതുകൂടാതെ, ഉപയോഗപ്രദമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്:

കാൽസ്യം: 8.6 മില്ലിഗ്രാം

സിങ്ക്: 0.5 മില്ലിഗ്രാം

അയൺ: 0.3 മില്ലിഗ്രാം

ഫോളേറ്റ്: 7.3 എംസിജി

മഗ്നീഷ്യം: 21.3 മില്ലിഗ്രാം

കോപ്പർ: 0.08 മില്ലിഗ്രാം

വിറ്റാമിൻ എ: 0.4 എംസിജി

വിറ്റാമിൻ സി: 65 മില്ലിഗ്രാം

ഫൈബർ: 0.05 ഗ്രാം

പ്രതിരോധശേഷി വർധിപ്പിക്കുക, ദഹനം കൃത്യമാക്കുക, ശരീരഭാരം കുറയ്ക്കുക, ആന്റിഓക്സിഡന്റ് ഉത്പാദിപ്പിക്കുക, ഇൻഫെക്ഷൻ കുറയ്ക്കുക, ഹൃദയാരോഗ്യം നിലനിർത്തുക, അയണിന്റെ അളവ് കൂട്ടുക, ആരോഗ്യമുള്ള ചർമ്മത്തിന് സഹായിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങളാണ് റംബൂട്ടാന് പ്രധാനമായുള്ളത്. ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിലാണ് റംബൂട്ടാൻ സാധാരണയായി കാണപ്പെടുക. എന്നാൽ ഡിമാൻഡ് കൂടിയതോടെ കാലക്രമേണ ലോകത്തെല്ലായിടത്തും റംബൂട്ടാൻ ലഭ്യമാണ്.

dot image
To advertise here,contact us
dot image