
ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും സംഗീത് ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ്. താരങ്ങളുടെ ഒരു നീണ്ടനിരതന്നെ എത്തിയിരുന്നു. സല്മാന് ഖാന്, ദീപിക പദുക്കോണ്, ആലിയ ഭട്ട്, രണ്ബീര് കപൂര്, കിയാര അദ്വാനി, സിദ്ധാര്ത്ഥ് മല്ഹോത്ര, ജാന്വി കപൂര്, സാറ അലി ഖാന്, ഷാഹിദ് കപൂര് തുടങ്ങിയ താരങ്ങളെല്ലാം ചടങ്ങില് പങ്കെടുത്തു.
സംഗീത് ചടങ്ങിനെത്തിയ ജാന്വി കപൂറിന്റെ ലെഹങ്കയാണ് ഇപ്പോള് ഫാഷന് ലോകത്ത് ചർച്ച. പീകോക്ക് കളര് നിറത്തിലുള്ള ലെഹങ്കയാണ് ജാന്വി തിരഞ്ഞെടുത്തത്. മലില്പ്പീലികള് ചേര്ത്തുവച്ചതുപൊലെയുള്ള ലെഹങ്കയില് അതിസുന്ദരിയായിരുന്നു താരം. ലെഹങ്കയില് നിറയെ സ്വീക്വന്സുകളും സ്റ്റോണ് വര്ക്കുകളുമുണ്ട്. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ഷീര് നെക്ലൈനോടുകൂടിയ സ്ലീവ്ലെസ് ബ്ലൗസാണ് ജാന്വി തിരഞ്ഞെടുത്തത്.
വലിയൊരു നെക്ലേസും കമ്മലും മാത്രമായിരുന്നു ആക്സസറീസായി താരം ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞത്. ലെഹങ്ക സെറ്റിലുള്ള ചിത്രങ്ങള് ജാന്വി തന്റെ ഇന്സ്റ്റഗ്രാം പേജില് പോസ്റ്റ് ചെയ്തിട്ടുണ്ട്.