വയലറ്റ് സാരിയില് തിളങ്ങി ദീപിക പദുക്കോണ്

സോഷ്യല് മീഡിയിയില് വൈറലായി ചിത്രങ്ങള്

dot image

ദീപിക പദുകോണ് പൊതുവേദികളില് പങ്കെടുക്കുമ്പോള് ധരിക്കുന്ന വസ്ത്രങ്ങളൊക്കെ ഫാഷന് ലോകത്ത് ചര്ച്ചയാകാറുണ്ട്. ഇപ്പോഴിതാ ആനന്ദ് അംബാനിയുടെയും രാധികാ മെര്ച്ചന്റിന്റെയും സംഗീത് ചടങ്ങില് പങ്കെടുത്ത ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. സാരിയില് നിറവയറിലുള്ള ചിത്രങ്ങളാണ് ദീപിക തന്റെ ഇന്സ്റ്റഗ്രാം പേജില് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹെവി എംബ്രോയിഡറി വര്ക്കുകളാണ് സാരിയുടെ പ്രത്യേകത. സാരിയുടെ മുന്താണിയില് ചെയ്തിരിക്കുന്ന എംബ്രോയിഡറി വര്ക്കുകള് ശ്രദ്ധ ആകര്ഷിക്കുന്നതാണ്. സാരിയിലുള്ളതുപോലെ എംബ്രോയിഡറി വര്ക്കുകളുള്ള മാച്ചിങ് ബ്ലൗസാണ് ദീപിക തിരഞ്ഞെടുത്തത്. 139,500 രൂപയാണ് ദീപിക ധരിച്ച ഈ ബാന്ദ്ര സഞ്ജാലി സാരിയുടെ വില. പ്രശസ്ത ബ്രാന്ഡായ റ്റൊരാണിയുടെ സാരിയാണ് ദീപിക ധരിച്ചത്.

ദീപിക അമ്മയാകാന് പോകുന്നുവെന്ന വാര്ത്ത ഈ വര്ഷമാദ്യമാണ് താരദമ്പതികള് അറിയിച്ചത്. സെപ്റ്റംബറില് തങ്ങളുടെ കുഞ്ഞെത്തുമെന്നും ഇരുവരും ഇന്സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image