
ഏഴു വര്ഷത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്ഹയും സഹീര് ഇഖ്ബാലും ജൂണ് 23 ന് വിവാഹിതരായി. വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്. മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്ട്ട്മെന്റില്വച്ച് ഇരുവരും രജിസ്റ്റര് വിവാഹം ചെയ്യുകയായിരുന്നു.
സാധാരണയായി ബോളിവുഡ് വിവാഹങ്ങള്ക്ക് കോടികള് വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് താരങ്ങള് പ്രത്യക്ഷപ്പെടാറ്. ഇതില് നിന്നെല്ലാം വ്യത്യസ്തയായിരുന്നു സൊനാക്ഷി. വിവാഹ റിസപ്ഷന് സൊനാക്ഷി ധരിച്ച സാരി ആഡംബരം നിറഞ്ഞതായിരുന്നില്ല. റോ മാംഗോ ബ്രാന്ഡിന്റെ റെഡ് വാരണാസി സില്ക്ക് സാരിയാണ് റിസപ്ഷനായി സൊനാക്ഷി ധരിച്ചത്. ഹെവി വര്ക്കുകള് നിറഞ്ഞ ഗോള്ഡന് സാരി ബോര്ഡറാണ് സാരിയുടെ പ്രത്യേകതയായി എടുത്തു പറയേണ്ടത്. 79,800 രൂപയാണ് ഈ സാരിയുടെ വില.
2019ല് പുറത്തിറങ്ങിയ 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെയാണ് സഹീര് ഇഖ്ബാല് ബോളിവുഡില് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വന്ന ഡബിള് എക്സ് എല്, കിസി കാ ഭായ് കിസി കി ജാന് എന്നീ ചിത്രങ്ങളും ശ്രദ്ധനേടി. സഞ്ജയ് ലീല ബന്സാലി സംവിധാനം ചെയ്ത ഹീരമാണ്ഡിയിലാണ് സൊനാക്ഷി സിന്ഹ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാര്, ടൈഗര് ഷ്രോഫ് എന്നിവര് പ്രധാന കഥാപാത്രങ്ങളായ 'ബഡേ മിയാന് ഛോട്ടേ മിയാന്' എന്ന ചിത്രത്തിലും സൊനാക്ഷി അഭിനയിച്ചു.