ഷൈനി ബ്ലാക്കില് തിളങ്ങി ജാന്വി കപൂര്

ഫാഷന് ഡിസൈനര് രാഹുല് മിശ്രയ്ക്കുവേണ്ടിയാണ് ജാന്വി റാംപില് ചുവടുവച്ചത്

dot image

ബോളിവുഡിന്റെ പ്രിയതാരമാണ് ജാന്വി കപൂര്. ഒരിക്കല് കൂടി ഇതാ ഫാഷന് പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ജാന്വി കപൂര്. പാരിസില് നടന്ന ഫാഷന് വീക്കില് പങ്കെടുത്ത ജാന്വിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയില് വൈറലാണ്.

ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് ജാന്വി എത്തിയത്. ഫാഷന് വീക്കില് ഫാഷന് ഡിസൈനര് രാഹുല് മിശ്രയ്ക്കുവേണ്ടിയാണ് ജാന്വി റാംപില് ചുവടുവച്ചത്.

സ്വീറ്റ്ഹാര്ട്ട് നെക് ലൈനോടുകൂടിയ സ്ട്രാപ് ലെസ് ബ്ലാക്ക് ബസ്റ്റിയറും സ്കര്ട്ടുമായിരുന്നു ജാന്വിയുടെ വേഷം. ഷൈനി ബ്ലാക്ക് സീക്വന്സുകള് കൊണ്ട് കവര് ചെയ്തതായിരുന്നു ബസ്റ്റിയര്. ഗൗണ് ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കുന്നതായിരുന്നു ബ്ലൂ മെര്മെയ്ഡ് സ്റ്റൈല്. ഔട്ട്ഫിറ്റിനൊപ്പം അക്സസറിസായി മോതിരം മാത്രമായിരുന്നു ജാന്വി ധരിച്ചത്.

dot image
To advertise here,contact us
dot image