
ഓര്ഗന്സ സാരികളോട് ബോളിവുഡ് താരങ്ങള്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോളിതാ ഓര്ഗന്സ സാരിയുമായി എത്തിയിരിക്കുകയാണ് ശ്രദ്ധ കപൂര്. 'സ്ത്രീ 2' സിനിമയുടെ ടീസര് ലോഞ്ചിനെത്തിയപ്പോഴാണ് ശ്രദ്ധ കലംകാരി ഓര്ഗന്സ സാരിയിലെത്തിയത്.
ധ്രുവി പഞ്ചല് ഫാഷന് ബ്രാന്ഡിന്റെ കളക്ഷനില് നിന്നുള്ളതാണ് ശ്രദ്ധയുടെ ഈ സാരി. ഓര്ഗന്സ ഫാബ്രിക് വര്ക്കുകള് നിറഞ്ഞ ഓറഞ്ച് ഷെയ്ഡിലുള്ള സാരിയാണ് ശ്രദ്ധ തിരഞ്ഞെടുത്തത്. സാരിയിലെ കലംകാരി പ്രിന്റുകളാണ് ഏറെ ആകര്ഷണീയം. സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും വളകളും ശ്രദ്ധ അണിഞ്ഞിരുന്നു. 31,500 രൂപയാണ് സാരിയുടെ വില.
ശ്രദ്ധ കപൂര്, രാജ്കുമാര് റാവു എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹൊറര്-കോമഡി ചിത്രമാണ് സ്ത്രീ-2. ചിത്രത്തിന്റെ ആദ്യ ഭാഗം വന്വിജയമായിരുന്നു. ബോക്സോഫിസില് ചിത്രം മികച്ച കളക്ഷനാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ സ്ത്രീ 2 ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിലെത്തുക.