സബ്യസാചിയുടെ നെക്ലേസ്, മനീഷ് മല്ഹോത്രയുടെ ചോക്കര്; റോയല് ലുക്കില് തിളങ്ങി റിഹാന

റിഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്

dot image

ഇന്ത്യന് ഡിസൈനര്മാര് തീര്ത്ത ഔട്ട്ഫിറ്റില് തിളങ്ങി ഗായികയും നടിയും ഫാഷനിസ്റ്റുമായ റിഹാന. റിഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. സ്വന്തം ബ്രാന്ഡായ ഫെന്റി ഹെയറിന്റെ ലോഞ്ചില് പങ്കെടുക്കാന് എത്തിയതാണ് റിഹാന.

റിഹാനയുടെ ഔട്ട്ഫിറ്റിനെക്കാളും ഫാഷന് ലോകത്ത് ശ്രദ്ധ നേടിയത് താരത്തിന്റെ ചോക്കറും നെക്ലേസുമാണ്. 18 ക്യാരറ്റ് സ്വര്ണത്തില് റൂബി ചോക്കര് നിര്മിച്ചത് മനീഷ് മല്ഹോത്രയാണ്. ഇന്ത്യന് കരകൗശലം പ്രകടമാക്കുന്ന വജ്രങ്ങളും ഉണ്ടായിരുന്നു. സബ്യസാച്ചി മുഖര്ജിയാണ് നെക്ലേസിന് പിന്നില്. സബ്യസാചിയുടെ ഹൈ ജ്വല്ലറിയില് നിന്നുള്ളതാണ് ഈ ത്രീ-ഡ്രോപ്പ് റൂബെലൈറ്റ്, ടൂര്മാലിന്, ബ്രില്ല്യന്റ് കട്ട് ഡയമണ്ട് നെക്ലേസ്.

മെറൂണ് നിറത്തിലുള്ള ലെതറിന്റെ ബോഡികോണ് ഡ്രസും ജാക്കറ്റുമാണ് റിഹാന ധരിച്ചത്. ചിത്രങ്ങള് സബ്യസാചിയും മനീഷ് മല്ഹോത്രയും തങ്ങളുടെ ഇന്സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. കഴിഞ്ഞ മേയില് ആനന്ദ് അംബാനി രാധിക മെര്ച്ചന്റ് എന്നിവരുടെ വിവാഹത്തിന് റിയാന ഇന്ത്യയിലെത്തിയിരുന്നു.

dot image
To advertise here,contact us
dot image