
അവാര്ഡ് വേദികളിലും പൊതുവേദികളിലും സാരി ധരിച്ചാണ് തെന്നിന്ത്യ സൂപ്പര് താരം നയന് താര പ്രത്യക്ഷപ്പെടാറ്. നയന് താരയുടെ സാരിയോടുള്ള ഇഷ്ടം ഫാഷന് ലോകത്ത് ചര്ച്ചയാകാറുണ്ട്. നയന്താരയുടെ വൈറ്റ് ഫ്ലോറല് സാരിയിലേക്കാണ് ഇപ്പോള് എല്ലാവരുടെയും കണ്ണ്. നടി വരലക്ഷ്മി ശരത്കുമാറിനൊപ്പമുള്ള നയന്താരയുടെ ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലായിരിക്കുന്നത്. വൈറ്റ് ഫ്ലോറല് സാരിയിലാണ് താരമുള്ളത്.
സാരിയില് എപ്പോഴും സിംപിള് ലുക്കിലായിരിക്കും താരം. ചെറിയൊരു കമ്മലോ വളയോ മാലയോ മാത്രമായിരിക്കും താരം അണിയുക. സാരിയിലുള്ള നയന്താരയുടെ പുതിയ ചിത്രങ്ങളിലും ഈ സിംപിള് ലുക്ക് പ്രകടമാണ്. ചെറിയൊരു കമ്മലുമാത്രമാണ് താരം ഇതിനോടൊപ്പം അണിഞ്ഞിരിക്കുന്ന ആഭരണം.
നടി വരലക്ഷ്മി ശരത്കുമാറിനൊപ്പമുള്ള നയന്താരയുടെ ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലായിരിക്കുന്നത്. വൈറ്റ് ഫ്ലോറല് സാരിയിലാണ് താരമുള്ളത്. സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം നയന്താര തിരഞ്ഞെടുത്തിട്ടുള്ളത്. വൈറ്റ് പേള് സ്റ്റഡും നെറ്റിയില് ചെറിയൊരു പൊട്ടും താരം അണിഞ്ഞിട്ടുണ്ട്.