
കൈവയ്ക്കുന്ന മേഖലകളിലെല്ലാം വ്യത്യസ്തത കൊണ്ടുവരുന്ന താരമാണ് ആലിയ ഭട്ട്. അഭിനയ രംഗത്തും ഫാഷന് രംഗത്തുമെല്ലാം നിറഞ്ഞു നില്ക്കുകയാണ് താരം. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും സോഷ്യല് മീഡിയയിലൂടെയും മറ്റും താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുതിയൊരു ചിത്രമാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
സബ്യസാചി ഔട്ട്ഫിറ്റ് ട്രെന്ഡിങ്ങിലാണ് താരം എത്തിയിരിക്കുന്നത്. വ്യത്യസ്തമായ പാന്റ് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ആലിയ ഇന്സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടള്ളത്. ഫ്ലോറല് പ്രിന്ഡിലുള്ള ഓഫ് വൈറ്റ് വി നെക്കിലുള്ള ബ്രാലെറ്റും, ഫുള് സ്ലീവ് ജാക്കറ്റും, പ്ലെയ്ന് പാന്റും, സബ്യസാചി ബെല്റ്റുമാണ് ആലിയ ചിത്രത്തില് ധരിച്ചിരിക്കുന്നത്. ഗോള്ഡന് ബോര്ഡറുകളാണ് ജാക്കറ്റിന് കൊടുത്തിരിക്കുന്നത്. ഹൈ വെയ്സ്റ്റ് സ്റ്റൈലാണ് പാന്റ്. പ്രിയങ്ക കപാടിയ ആണ് താരത്തിന്റെ ലുക്കിനു പിന്നില്.
വി നെക്കിലുള്ള ഔട്ട്ഫിറ്റിന് ഇണങ്ങും വിധം രണ്ട് ലെയറുകളിലായുള്ള ക്രോസ് പെന്ഡന്റോടു കൂടിയ മാലയും, വെള്ള കളറിലുള്ള ഹീലുമാണ് താരം അണിഞ്ഞിരിക്കുന്നത്. സാവ്ലീന് കൗറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ന്യൂഡ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെസ്സി ആയിട്ടുള്ള അഴിച്ചിട്ട മുടി സൈഡ് പാര്ട്ടീഷനോടെ കൊടുത്തിരിക്കുന്നു. അമിത് താക്കൂറാണ് ആലിയയുടെ ഹെയര് സ്റ്റൈലിനു പിന്നില്. കാന് ചലച്ചിത്ര മേളയിലെ താരത്തിന്റെ സ്റ്റണിങ് സാരി ലുക്ക് സോഷ്യല് മീഡിയ ആഘോഷമാക്കിയിരുന്നു. സബ്യസാചി മുഖര്ജിയായിരുന്നു ആലിയയുടെ ആ സാരിക്കു പിന്നില്.