/lifestyle/fashion/2024/06/08/hansika-motwani-wearing-pale-blue-sequin-saree

പതിനെട്ടാം നൂറ്റാണ്ടിലെ കലാസൃഷ്ടികളുടെ മാതൃക; വൈറലായി ഹന്സികയുടെ ഇളം നീല സാരി

സോഷ്യല് മീഡിയയില് വൈറലായി ചിത്രങ്ങള്

dot image

ബാലതാരമായി അരങ്ങേറ്റം കുറിച്ച് നിരവധി സിനിമകളിലൂടെ തെന്നിന്ത്യയുടെ താരമായി മാറിയ നായികയാണ് ഹന്സിക മോത്വാനി. തെലുങ്കും തമിഴും ഉള്പ്പെടെ നിരവധി ഭാഷകളില് താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം സോഷ്യല് മീഡിയയിലും ഫാഷന് ലോകത്തും ചര്ച്ചയാകാറുണ്ട്.

ഹന്സികയുടെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. മോഡേണും ട്രെഡീഷണലും ചേര്ന്ന ഒരു സാരി ലുക്കാണിത്. സെലബ്രിറ്റി ഫാഷന് സ്റ്റോറായ റിംപിള് ആന്ഡ് ഹര്പ്രീതിന്റെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണിത്. ഇളം നീല കളറിലുള്ള കട്ടി കുറഞ്ഞ ടുള്ളെ സീക്വന് സാരിയാണിത്. ക്രിസ്റ്റലും സീക്വന്സും കൊണ്ടുള്ള ഹെവി വര്ക്കുകളാണ് സാരിയിലും ബ്ലൗസിലും കാണുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ പിയെട്ര ഡ്യൂര് ടേബിള് ടേപ്പുകളില് നിന്നും അക്കാലത്തെ ആഭരണങ്ങളില് നിന്നും ശേഖരിച്ച ചില കലാസൃഷ്ടികളുടെ മാതൃകയാണ് സാരിയിലെ സീക്വന്സ് ക്രിസ്റ്റല് വര്ക്കുകളായി കൊടുത്തിരിക്കുന്നത്. എഡ്വാര്ഡിയന് ലെയ്സിന്റെ ലഭ്യമായ അംശങ്ങളില് നിന്നും മറ്റും പ്രചോദനം ഉള്ക്കൊണ്ടാണ് സാരിയുടെ മാച്ചിങ് ബ്ലൗസില് ഹാന്ഡ് എംബ്രോയിഡറി ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us