സമ്മര് സിംപിള് ലുക്കില് കാജല് അഗര്വാള്; വൈറലായി ചിത്രങ്ങള്

ബുറവാങ് മാക്സി ഡ്രസ്സാണ് പുതിയ ചിത്രങ്ങളില് താരം ധരിച്ചിരിക്കുന്നത്

dot image

തെന്നിന്ത്യന് സിനിമാ പ്രേക്ഷകരുടെ പ്രിയ നായികയാണ് കാജല് അഗര്വാള്. സിനിമാ പ്രമോഷന് തിരക്കിലും തന്റെ ഫാഷന് സെന്സ് വിട്ടു പിടിക്കാതെയാണ് കാജല് പൊതുവേദികളില് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ലുക്കുമായി എത്തിയിരിക്കുകയാണ് താരം.

ഏക സ്റ്റോറീസിന്റെ ബുറവാങ് മാക്സി ഡ്രസ്സാണ് പുതിയ ചിത്രങ്ങളില് താരം ധരിച്ചിരിക്കുന്നത്. മാക്സി സ്റ്റൈലിലുള്ള സിലൗറ്റ് വസ്ത്രമാണിത്. കാഷ്വല് ലുക്ക് വേണ്ടവര്ക്ക് തിരഞ്ഞെടുക്കാന് സാധിക്കുന്ന ഉചിതമായ സ്ട്രാപ്പ് സ്ലീവുള്ള ലോങ് ഡ്രസ്സാണിത്. സിംപിള് സമ്മര്ലുക്കിനായി കാജള് തിരഞ്ഞെടുത്ത ഈ മഞ്ഞ കളര് ഔട്ട്ഫിറ്റിന്റെ വില 6299 രൂപയാണ്.

ഇത്രീകെ ജൂവല്ലറിയുടെ മോതിരവും ഒപ്പം അമമ ജൂവല്ലറിയുടെ ഹാങ്ങിങ് ഡാംഗ്ലറുകളാണ് മാച്ചിങ് ആയി അണിഞ്ഞിരിക്കുന്ന കമ്മലുകള്. കാജളിന്റെ ഈ ലുക്കിനു പിന്നില് അര്ച്ചമെഹ്തയാണ്. വിശാല് ചരണ് ആണ് മേക്കപ്പും ഹെയറും. ജൂണ് ഏഴിന് റിലീസാകുന്ന സത്യാഭാമ എന്ന തന്റെ സിനിമയുടെ പ്രമോഷന് തിരക്കിലാണ് താരം.

dot image
To advertise here,contact us
dot image