വൈന് കളര് ഔട്ട്ഫിറ്റില് സ്റ്റൈലിഷ് ലുക്കില് സാമന്ത; ചിത്രങ്ങള് ഏറ്റെടുത്ത് ആരാകര്

ക്രെഷ ബജാജ് ആണ് ഔട്ട്ഫിറ്റ് ഡിസൈന് ചെയ്തിരിക്കുന്നത്

dot image

തെന്നിന്ത്യന് സിനിമാപ്രേക്ഷകരുടെ പ്രിയ താരമാണ് സാമന്ത റൂത്ത് പ്രഭു. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരം സോഷ്യല് മീഡിയയിലും സജീവമാണ്. ഇന്സ്റ്റഗ്രാമില് അടുത്തിടെയായി സ്റ്റൈലിഷ് ചിത്രങ്ങള് പോസ്റ്റ് ചെയ്ത് ഫാഷന് പ്രേമികള്ക്കിടയിലും സാമന്ത ശ്രദ്ധ നേടിയിട്ടുണ്ട്. വൈന് കളര് ഔട്ട്ഫിറ്റിലുള്ള സാമന്തയുടെ പുതിയ ചിത്രങ്ങളും ആരാധകര് ഏറ്റെടുത്തിരിക്കുകയാണ്.

ഈ ഔട്ട്ഫിറ്റ് ഡിസൈന് ചെയ്തിരിക്കുന്നത് ക്രെഷ ബജാജ് ആണ്. പ്ലങിങ് സ്വീറ്റ്ഹാര്ട്ട് നെക് ലൈനും ബ്രോഡ് ഹാള്ട്ടര് സ്ട്രാപ്പുകളുമുള്ള ഷോര്ട്ട് ടോപ്പ് ഔട്ട്ഫിറ്റിന് ക്ലാസിക് ടച്ച് നല്കുന്നുണ്ട്. ടോപ്പിലെ ഷോര്ട്ട് മിഡ്റിഫ് സ്ലിറ്റ് ട്രെന്ഡി ലുക്ക് നല്കുന്നതാണ്. വൈഡ് ലഗ് ട്രൗസറാണ് ടോപ്പിനൊപ്പം സാമന്ത ധരിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും പോക്കറ്റുകളും ഉണ്ട്.

സാമന്തയുടെ മേക്കപ്പും ആകര്ഷണീയമാണ്. ബെറി ടോണ്ഡ് ലിപ്സ്റ്റിക്കും സോഫ്റ്റ് പിങ്കിലുള്ള ഐഷാഡോയുമാണ് മേക്കപ്പില് ഉള്പ്പെട്ടിട്ടുള്ളത്. നഖങ്ങള്ക്ക് ഔട്ട്ഫിറ്റിന് ചേരുന്ന വൈന് നിറത്തിലുള്ള നെയില് പോളിഷാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാജ് ആന്ഡ് ഡികെയുടെ സിറ്റാടല്: ഹണി ബണ്ണി എന്ന സീരീസാണ് സാമന്തയുടെ പുതിയ പ്രോജക്ട്. വരുണ് ധവാനൊപ്പമുള്ള ഈ സീരിസ് ആമസോണ് പ്രൈമിലാണ് കാണാന് സാധിക്കുക.

dot image
To advertise here,contact us
dot image