മെറ്റേര്ണിറ്റി ഫാഷനിലും തിളങ്ങി ദീപിക; വൈറലായി ചിത്രങ്ങള്

സ്റ്റൈലിഷ് സ്ലൈഡ് സ്ലിറ്റുകളുള്ള ബ്ലാക്ക് ബോഡികോണ് മിഡ് ലെങ്ത് ഡ്രസിലാണ് ദീപിക എത്തിയത്

മെറ്റേര്ണിറ്റി ഫാഷനിലും തിളങ്ങി ദീപിക; വൈറലായി ചിത്രങ്ങള്
dot image

ബോളിവുഡിലെ പ്രിയപ്പെട്ട ദമ്പതികളാണ് രണ്വീര് സിങ്ങും ദീപിക പദുക്കോണും. ഇരുവരും ഇപ്പോള് ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഈ വര്ഷമാദ്യമാണ് ദീപിക അമ്മയാകാന് പോകുന്നുവെന്ന വാര്ത്ത താരദമ്പതികള് അറിയിച്ചത്. പബ്ലിക് വേദികളില് നിന്നുമൊക്കെ അകന്ന് ഗര്ഭകാല വിശ്രമത്തിലാണ് ദീപിക. കഴിഞ്ഞയാഴ്ച മുംബൈയില് വോട്ട് രേഖപ്പെടുത്താന് എത്തിയപ്പോഴാണ് ഏറെ നാളുകള്ക്കു ശേഷം താരത്തെ പുറലോകം കണ്ടത്.

കഴിഞ്ഞ ദിവസം കുടുംബത്തിനൊപ്പം മുംബൈയിലെ റസ്റ്ററന്റില് ഡിന്നറിന് ദീപിക എത്തിയിരുന്നു. ദീപികയുടെ മെറ്റേര്ണിറ്റി ഫാഷനാണ് ആരാധകശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് സ്ലൈഡ് സ്ലിറ്റുകളുള്ള ബ്ലാക്ക് ബോഡികോണ് മിഡ് ലെങ്ത് ഡ്രസിലാണ് ദീപിക എത്തിയത്. അതിനൊപ്പം ബ്ലൂ ഡെനിം ജാക്കറ്റും ദീപിക ധരിച്ചിരുന്നു. ഔട്ട്ഫിറ്റിന് ചേരുന്ന സില്വര് കമ്മലുകളാണ് താരം അണിഞ്ഞത്.

ആറ് വര്ഷത്തെ ഡേറ്റിംഗിന് ശേഷം 2018 നവംബര് 14ന് ഇറ്റലിയിലേക്ക് കോമോയില് വച്ചായിരുന്നു ദീപിക- രണ്വീര് വിവാഹം. സഞ്ജയ് ലീല ബന്സാലിയുടെ ഗോലിയോന് കി രാസ് ലീല രാം ലീലയുടെ സെറ്റില് വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഫൈന്ഡിംഗ് ഫാനി, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us