
ബോളിവുഡിലെ യുവാനായികമാരിൽ പ്രധാനപ്പെട്ട ഒരാളാണ് ജാൻവി. ജാൻവിയുടെ ഡ്രസിങ് സെൻസൊക്കെ ഫാഷൻ ലോകത് ചർച്ചയാകാറുണ്ട്. ഇപ്പോളിതാ ഗ്രീൻ കളറിലുള്ള സാരി ധരിച്ചുള്ള ജാൻവിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
സ്റ്റൈലിഷ് ലുക്കിലുള്ള ജാൻവിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിസ്റ്റായ ആമി പട്ടേലാണ്. മനീഷ് മൽഹോത്ര കളക്ഷനിൽ നിന്നുള്ള സാരിയാണിത്. സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ജാൻവി ഈ സാരി ധരിച്ചെത്തിയത്.
ക്രിക്കറ്റ് ഗ്രൗണ്ടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പച്ചയും വെള്ളയും കളറുകളുടെ കോമ്പിനേഷനാണ് ഇതിൻ്റെ പ്രത്യേകത. സീക്വൻസ് വർക്കുകളിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. സാരിയുടെ ബോർഡറിലും സിൽവർ സീക്വൻസ് കൊടുത്തിരിക്കുന്നു.
ന്യൂഡ് ലിപ്സ്റ്റിക്കും, ഐഷാഡോയും ഉൾപ്പെടെ വളരെ സംപിൾ ലൈറ്റ് മേക്കപ്പിലാണ് താരം ചിത്രത്തിൽ. താരാ ഫൈൻ ജ്യൂവലറിയുടെ ഡയമണ്ട് കമ്മലുകളും, ജെറ്റ് ജംസ്, ഡയോസാ പാരീസ് എന്നിവരുടെ മോതിരങ്ങളുമാണ് അക്സസറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.