ദീപിക പദുകോൺ ഗർഭകാലത്ത് ധരിച്ച മഞ്ഞഗൗൺ വിറ്റുപോയത് മിനിറ്റുകൾക്കുള്ളിൽ ; വീഡിയോ പങ്കുവച്ച് താരം

82°E എന്ന തന്റെ ബ്യൂട്ടി ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക മഞ്ഞ വസ്ത്രം അണിഞ്ഞത്

dot image

നടി ദീപിക പദുക്കോണിന്റെ ഡ്രസിങ് രീതി ഒക്കെ ഫാഷൻ ലോകത്ത് വലിയ ചർച്ചകൾക്ക് ഇടം വയ്ക്കാറുണ്ട് . ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ ഗർഭകാല ഫാഷൻ സ്ഥിരം ചർച്ചയായി മാറിയിരുന്നു.

82°E എന്ന തന്റെ ബ്യൂട്ടി ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക പദുകോൺ ഗർഭകാലത്ത് അണിഞ്ഞ മഞ്ഞ ഗൗൺ ചർച്ചയാകുന്നത്. പ്രമുഖ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഈ ലുക്കും വേഷവും ആഘോഷമാക്കിക്കഴിഞ്ഞു. കൂടാതെ ഈ ഗൗൺ ഏതാനും മണിക്കൂറുകൾക്ക് അകം വിറ്റു പോകുകയും ചെയ്തു.

ദീപികയുടെ ഗൗൺ 34,000 രൂപയ്ക്കാണ് വിറ്റത്. ഇൻസ്റ്റഗ്രാം റീലിലാണ് ദീപിക ഗൗൺ വിൽപ്പനയ്ക്ക് എത്തിച്ചത്. കുറച്ച് കഴിഞ്ഞ്, ഗൗൺ സ്വീകർത്താവിനെ ടാഗ് ചെയ്തുകൊണ്ട് ‘വിറ്റുപോയി’ എന്ന് എഴുതിയ ഒരു ചിത്രം അവർ പോസ്റ്റ് ചെയ്തു. എമ്പയർ കട്ട് കോട്ടൺ മിഡി വിത്ത് എ ഡ്രമാറ്റിക് ഫ്ലെയർ എന്നാണ് ദീപിക ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്.

വോട്ട് ചെയ്യാൻ ഭർത്താവ് രൺവീർ സിംഗിനൊപ്പം എത്തിയപ്പോൾ ദീപിക ധരിച്ച വേഷവും തലക്കെട്ടുകളിൽ ഇടം നേടി. അതിനു ശേഷം ഹിറ്റായത് ഈ മഞ്ഞ ഗൗൺ ആണ്.

dot image
To advertise here,contact us
dot image