
ഫാഷൻ ലോകത്തെ ട്രെൻഡിങ്ങായിട്ടുള്ള വസ്ത്രങ്ങളെ സോഷ്യൽ മീഡിയ എറ്റെടുക്കുന്ന കാലമാണിത്. ഇതിനിടെയാണ് യൂറോപ്പിലെ പതിവ് ട്രെൻഡിൽ നിന്ന് വ്യത്യസ്തമായ ഒരു ഡ്രസ് വൈറലാക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടന് തെരുവില് ഇന്ത്യൻ വംശജയായ ഒരു യുവതി ലുങ്കി ഉടുത്ത വിഡീയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇന്ത്യൻ തമിഴ് വംശജനായ @valerydaania ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടില് പങ്കുവച്ചത്.'ലണ്ടനിൽ ലുങ്കി ധരിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
ലണ്ടനിൽ താമസിക്കുന്ന യുവതിയാണ് വലേരി. ഒരു നീല ചെക്ക് ലുങ്കി ധരിച്ച് ഒരു പ്ലെയിൻ ടീ ഷർട്ടും ഇട്ട് ലണ്ടനിലെ തെരുവിലൂടെ സൂപ്പര്മാര്ക്കറ്റിലേക്ക് പോകുന്ന വലേരിയെ നമുക്ക് വിഡീയോയിൽ കാണാം. ഒരു പ്രായം ചെന്ന് സ്ത്രീയോട് തന്റെ വസ്ത്രം എങ്ങനെയുണ്ടെന്ന് വലേരി ചോദിക്കുമ്പോള് അവര് 'ഐ ലൌ ഇറ്റ്' എന്ന് മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നതും. നടന്നു പോക്കുന്ന വഴികളിൽ പലരും അവളെ അത്ഭുതത്തോടെ നോക്കി. നിരവധി പേർ സ്വന്തം സംസ്കാരം സംരക്ഷിക്കുന്നതില് വലേരിയയെ അഭിനന്ദിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേര് കണ്ടു കഴിഞ്ഞു.