കരിയര് ഓപ്ഷനായി മാറുന്ന ഫൂട്ട് ഫെറ്റിഷിസം, പ്രതിമാസം സമ്പാദിക്കുന്നത് 40 ലക്ഷം രൂപ വരെ

ഫൂട്ട് ഫെറ്റിഷിസം ഷൂട്ടിലേക്ക് ഇതിനോടകം നിരവധി പേർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ഒരു ഫോട്ടോയ്ക്ക് 40 ലക്ഷം രൂപ വരെ ഈടാക്കുന്നവരുണ്ട്.

dot image

ഫൂട്ട് ഫെറ്റിഷിസം എന്ന് കേട്ടിട്ടുണ്ടോ. മികച്ച തൊഴിലവസരമായി പുതിയ ലോകം ഇതിനെ കണക്കാക്കുന്നെന്നാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഭംഗിയുള്ള കാലുകള് ഫോട്ടോയ്ക്കായി പോസ് ചെയ്തു മാത്രം ലക്ഷങ്ങള് സമ്പാദിക്കുന്നവര് നിരവധിയാണെന്ന് ന്യൂയോര്ക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് പറയുന്നു.

ഒരു ക്യാമറ ക്ലിക്കില് നിന്ന് ലക്ഷങ്ങള് മാസം തോറും സമ്പാദിക്കാമെന്ന് സെക്സ് തെറാപ്പിസ്റ്റായ മെലിസ കുക്കുമായി ജാം പ്രസ് നടത്തിയ അഭിമുഖത്തെ അധികരിച്ചാണ് ന്യൂയോര്ക് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തില് നഗരങ്ങള് കേന്ദ്രീകരിച്ച് ഇത് വന് വ്യവസായമായി മാറിയിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. മോഡലിംഗ് മാത്രമായി ഇതിനെ കാണുന്നവരും സെക്സ് വര്ക്കിന്റെ ഭാഗമായി വിലയിരുത്തുന്നവരുമുണ്ട്. എന്നാല്, ഭംഗിയുള്ള കാലുകൾ വൃത്തിയായി സൂക്ഷിക്കുന്നവർക്ക് ഈ ജോലി മോഡലിംഗ് എന്ന നിലയില് തിരഞ്ഞെടുക്കാമെന്നാണ് മെലിസ കുക്ക് പറയുന്നത്. പ്രതി മാസം $45,000 (Rs 3736408) വരെ ഒരു ഫോട്ടോയില് നിന്ന് ഇങ്ങനെ സമ്പാദിക്കുന്നവരുണ്ടെന്ന് മെലിസ വെളിപ്പെടുത്തുന്നു.

ഡേറ്റിംഗും റിലേഷൻഷിപ്പും പഠിച്ചേ പറ്റൂ; പാഠ്യവിഷയമാക്കി സിബിഎസ്ഇ

പീസന്റ്, റോമന്, ഗ്രീക്ക് എന്നിങ്ങനെ പല തരത്തിലാണ് കാല്പാദങ്ങളുടെ ആകൃതിയെ തരംതിരിച്ചിട്ടുള്ളത്. ഫെറ്റിഷുകളായവര്ക്ക് ഏറെ ആകര്ഷണം തോന്നുന്നത് പീസന്റ് പാദങ്ങളോടാണത്രേ. വലിയ മൂന്നു വിരലുകള് ഒരേ വലിപ്പത്തിലുള്ള പാദങ്ങളാണിവ. ചതുരാകൃതിയിലുള്ള പാദങ്ങളുടെ ഫോട്ടോകള്ക്കാണ് ഫെറ്റിഷുകള്ക്കിടയില് ഏറെ പ്രിയമുള്ളത്. $45,000 (Rs 37,36,408) വരെ ഇത്തരം പാദങ്ങളുടെ ഫോട്ടോയ്ക്ക് ലഭിക്കും. ഗ്രീക്ക് പാദങ്ങളുടെ ഫോട്ടോയ്ക്കും ഡിമാന്ഡേറെയാണ്. $43,000 (Rs 35,70,345) വരെയാണ് ഇത്തരം പാദങ്ങളുടെ ഫോട്ടോയ്ക്ക് വിലയെന്ന് ഒരു ഫൂട്ട് ഫെറ്റിഷ് വെബ്സൈറ്റ് സര്വ്വേ റിപ്പോര്ട്ട് വ്യക്തമാക്കുന്നു എന്നും ന്യൂയോര്ക്ക് പോസ്റ്റ് റിപ്പോര്ട്ടില് പറയുന്നു.

dot image
To advertise here,contact us
dot image