
മിക്കവർക്കും ജീൻസ് ഒരു ഹരമാണ്. ധരിക്കാനുള്ള എളുപ്പം, ഭംഗി എന്നിവയൊക്കെയാണ് ജീൻസിനെ എന്നെന്നും പ്രിയങ്കരമാക്കുന്നത്. ഉപയോഗിച്ചുപേക്ഷിച്ച ജീൻസുകള് ബാഗ് ആയും പേഴ്സ് ആയുമൊക്കെ മാറുന്ന കാലമാണിത്. എന്നാൽ അൽപം നീളം കുറയ്ക്കണമെന്ന് തോന്നിയാലോ, മാറ്റങ്ങൾ വരുത്തണമെന്ന് തോന്നിയാലോ ജീൻസിനെ കൈകാര്യം ചെയ്യാൻ കുറച്ചു പ്രയാസകരവുമാണ്.
വിദഗ്ധരായ തുന്നൽക്കാരുടെ സഹായമില്ലാതെ അതിൽ പുതുക്കലുകൾ പലപ്പോഴും സാധ്യമകാറില്ല അല്ലെ? ജീൻസ് ഒന്ന് ഓൾട്ടർ ചെയ്ത് ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെന്നിരിക്കട്ടെ, അതിനൊരു മാർഗമുണ്ട്. പാന്റിന്റെ ഇറക്കം കുറയ്ക്കണമെന്നിരിക്കട്ടെ, ആദ്യം ജീൻസിന്റെ ഇറക്കം ആവശ്യമുള്ളത്ര ഭാഗം വരെ മാർക്ക് ചെയ്യണം.
ശേഷിക്കുന്ന ഭാഗത്തെ ചെറിയ ചെറിയ കഷ്ണങ്ങളായി, നീളത്തിൽ മുകളിലേക്ക് മുറിക്കുക. തുടർന്ന് ഒരു മെറ്റൽ കൊംബ് ഉപയോഗിച്ച് താഴേക്ക് ബ്രഷ് ചെയ്ത് നൂലുകളഴിക്കുക. ജീൻസിലെ ചെറിയ പാച്ചുകള് ഉണ്ടാക്കാൻ സാൻഡ് പേപ്പർ, കത്രിക എന്നിവയൊക്കെ നിങ്ങൾക്ക് ഉപയോഗിക്കാം.