
രാവിലെ ഏഴുമുതല് രാത്രി പതിനൊന്നുവരെ പ്രാതൽ വിഭവങ്ങൾ കിട്ടുന്ന ഒരു കടയുണ്ട് കലൂര് സ്റ്റേഡിയത്തിൽ. വെറും ഇരുപത്തിരണ്ടുവയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ സ്വപ്നമാണത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഷെഫ് പദവി വേണ്ടെന്നുറപ്പിച്ചുകൊണ്ട് കേരളത്തിൽ ഇത്തരമൊരു സംരഭം തുടങ്ങുമ്പോൾ അശ്വിൻ ദീപക്കിന് ഒപ്പമുള്ളത് തികഞ്ഞ ആത്മവിശ്വാസം.