
ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളും അനായാസേന കൈകാര്യം ചെയ്ത വിജയകാന്ത് 150ൽ അധികം സിനിമകളിലാണ് അഭിനയിച്ചത്. രജനികാന്തും കമൽഹാസനും ആധിപത്യം പുലർത്തിയ കാലഘട്ടത്തിൽ തന്നെ തമിഴ് വ്യവസായത്തിൽ സ്വന്തമായൊരു ഇടവും ആരാധക വൃന്ദത്തെയും നേടാൻ അദ്ദേഹത്തിനായിരുന്നു. 1980കളിലും 1990കളിലും തമിഴ് സിനിമയെ അടക്കി വാണത് മൂവരും ചേർന്നാണ്. തമിഴ് സിനിമയുടെ 1980-90കളെ അടയാളപ്പെടുത്തിയ വിജയകാന്തിന് വിട...